Thursday July 18th, 2019 - 10:46:am
topbanner
topbanner

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാളെ അറസ്റ്റ് ചെയ്ത് 2 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Raji Mejo
 ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാളെ അറസ്റ്റ് ചെയ്ത് 2 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ 'വ്യാജ വാര്‍ത്ത' പോസ്റ്റ് ചെയ്‌തെന്നാരോപിച്ചു അറസ്റ്റിലായ അനുപം പോള്‍ എന്നയാളെ 2 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രേഖകള്‍ കെട്ടിച്ചമച്ചു, ചതി, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഏപ്രില്‍ 26 മുതല്‍ ഒളിവിലായിരുന്ന ഇയാളെ കഴിഞ്ഞ ബുധനാഴ്ച ഡല്‍ഹിയില്‍ നിന്ന് ത്രിപുര ക്രൈബ്രാഞ്ച് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശര്‍മിസ്ത മുഖര്‍ജിയുടെ മുന്‍പില്‍ ഇന്നലെയാണ് പൊലീസ് അനുപം പോളിനെ ഹാജരാക്കിയത്. ചൊവ്വാഴ്ച ഇയാളെ വീണ്ടും കോടതിക്ക് മുന്‍പില്‍ ഹാജരാക്കും.

അനുപം പോളിന്റെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ ഫ്രീലാന്‍സ് ടെലിവിഷന്‍ ജേര്‍ണലിസ്റ്റ് സൈകാത് തലാപത്രയെയും മറ്റൊരു പോലീസ് കോണ്‍സ്റ്റബിളിനെയും ത്രിപുര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രിയും ഭാര്യയും തമ്മിലുണ്ടെന്ന് ആരോപിക്കപ്പെട്ട അസ്വാരസ്യങ്ങളെ കുറിച്ചായിരുന്നു പ്രസ്തുത പോസ്റ്റുകള്‍.

നേരത്തെ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഇതെല്ലാമെന്നും തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് ഇറക്കിയ പത്രപ്രതാവനയില്‍ പ്രസ്താവിച്ചിരുന്നു. ത്രിപുര ബി.ജെ.പി ഘടകം വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

English summary
Tripura Chief Minister Biplab Deb arrested on Facebook
topbanner

More News from this section

Subscribe by Email