Monday April 12th, 2021 - 8:51:am

കേബിള്‍ ടിവി നിരക്കുകള്‍ ഉപഭോക്തൃ സൗഹൃദമാക്കി ട്രായ്

Anusha unni
കേബിള്‍ ടിവി നിരക്കുകള്‍ ഉപഭോക്തൃ സൗഹൃദമാക്കി ട്രായ്

ന്യൂഡൽഹി: കേബിള്‍ ടിവി നിരക്കുകള്‍ ഉപഭോക്തൃ സൗഹൃദമാക്കികൊണ്ടുള്ള പുതിയ നയം പ്രഖ്യാപിച്ച്‌ ടെലികോം അതോറിറ്റി (ട്രായ്) രംഗത്ത്. നിലവിലെ നിരക്കില്‍ കൂടുതല്‍ ചാനലുകള്‍ ആസ്വദിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

‘കേബിള്‍ ടിവി, ഡിടിഎച്ച്‌ കമ്പനികള്‍ക്ക് കടിഞ്ഞാണിടാന്‍ ടെലികോം അതോറിറ്റി 2018 ഡിസംബറില്‍ നടപ്പാക്കിയ നിര്‍ദേശങ്ങള്‍ നിരക്കുയരാന്‍ കാരണമായെന്ന് വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന്’ ട്രായ് ചെയര്‍മാന്‍ പറഞ്ഞു.

200 സൗജന്യ ചാനലുകള്‍ക്ക് 153.40 രൂപയാണ് നൽകേണ്ടത്. നേരത്തെ ഇത് 25 ദൂരദര്‍ശന്‍ ചാനലുകള്‍ ഉള്‍പ്പെടെ 100 ചാനലുകള്‍ മാത്രമായിരുന്നു. പരമാവധി നിരക്ക് 12 രൂപയോ അതില്‍ താഴെയോ ഉള്ള ചാനലുകള്‍ മാത്രമേ കൂട്ടമായി നല്‍കുന്ന പേ ചാനലുകളുടെ ബൊക്കെ ഗണത്തില്‍ പെടുകയുള്ളൂ. 12 രൂപയില്‍ കൂടുതലുള്ള ചാനലുകള്‍ പ്രത്യേകം വാങ്ങാം. വിതരണക്കാരന്റെ മുഴുവന്‍ സൗജന്യ ചാനലും 160 രൂപയ്ക്ക് ലഭിക്കും എന്ന് ട്രായ് ചെയര്‍മാന്‍ അറിയിച്ചു.

Read more topics: newdelhi,trai,
English summary
Trai make Cable TV Rates Consumer Friendly
topbanner

More News from this section

Subscribe by Email