Friday July 19th, 2019 - 1:45:pm
topbanner
topbanner

മക്കള്‍ നീതി മയ്യം പാര്‍ട്ടി ഓഫീസിന്റെ സുരക്ഷ ശക്തമാക്കി

Raji Mejo
 മക്കള്‍ നീതി മയ്യം പാര്‍ട്ടി ഓഫീസിന്റെ സുരക്ഷ ശക്തമാക്കി

ചെന്നൈ: കമല്‍ഹാസന്റെ ഹിന്ദു തീവ്രവാദ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ചെന്നൈയിലെ മക്കള്‍ നീതി മയ്യം പാര്‍ട്ടി ഓഫീസിന്റെ സുരക്ഷ കൂട്ടി. ഓഫീസിനുനേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഇത്. ഓഫീസിനുമുന്നില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി മഹാത്മാ ഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്‌സെയാണെന്ന കമലിന്റെ പ്രസ്താവനയാണ് വിവാദമായത്. തമിഴ്‌നാട്ടിലെ അറവാകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥി എസ്. മോഹന്‍ രാജിനു വേണ്ടി തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

English summary
The security of the party office has strengthened the security of the children
topbanner

More News from this section

Subscribe by Email