Tuesday September 17th, 2019 - 2:34:pm
topbanner
Breaking News
jeevanam

ദേശീയ പാര്‍ട്ടി പദവിയ്ക്ക് പുറമേ ഓഫീസും നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ സി പി എം

Raji Mejo
ദേശീയ പാര്‍ട്ടി പദവിയ്ക്ക് പുറമേ ഓഫീസും നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ സി പി എം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ സിപിഎമ്മിനു കൂടുതല്‍ കുരുക്ക്. ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടുമെന്ന ഭീഷണി കൂടാതെ, പാര്‍ലമെന്റിലെ പാര്‍ട്ടിയുടെ ഓഫീസ് കൂടി നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് ഇപ്പോള്‍ സിപിഎം.

പാര്‍ലമെന്റ് ഹൗസിലെ മൂന്നാം നിലയില്‍ 135-ാം നമ്പര്‍ മുറിയിലാണ് സിപിഎമ്മിന്റെ ഓഫീസ്. പതിറ്റാണ്ടുകളായി ഇതു തന്നെയാണ് സിപിഎമ്മിന്റെ പാര്‍ലമെന്റിലെ കേന്ദ്രം. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മൂന്ന് എംപിമാര്‍ മാത്രമാണ് സിപിഎമ്മിനു ലോക്‌സഭയിലുള്ളത്. രാജ്യസഭയിലാകട്ടെ അഞ്ചും. ഇതാണ് ഓഫീസിനു ഭീഷണിയാകുന്നത്.

ഒമ്പതു സീറ്റുകളില്‍ മാത്രം വിജയിച്ച, 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെയും സിപിഎമ്മിന്റെ ഓഫീസിനു ഭീഷണി ഉയര്‍ന്നിരുന്നെങ്കിലും, മുതിര്‍ന്ന നേതാവ് സീതാറാം യെച്ചൂരിയുടെ ബന്ധങ്ങളുടെ ബലത്തിലാണ് പിടിച്ചുനിന്നത്. അന്ന് രാജ്യസഭാ എംപിയായിരുന്നു യെച്ചൂരി.

എന്നാല്‍ പിന്നീട് യെച്ചൂരിക്ക് സിപിഎം രാജ്യസഭാ സീറ്റ് നിഷേധിച്ചു. നിലവില്‍ സിപിഎമ്മിന് പാര്‍ലമെന്റില്‍ തലയെടുപ്പുള്ള നേതാക്കളില്ല. അതുകൊണ്ടു തന്നെ ഓഫീസ് നഷ്ടപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

 

English summary
The CPM : The state party is also losing its national office status
topbanner

More News from this section

Subscribe by Email