Saturday August 17th, 2019 - 4:26:pm
topbanner
topbanner

കാശ്മീരില്‍ നിന്നും തീവ്രവാദം തുടച്ച് നീക്കും: കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്

Raji Mejo
 കാശ്മീരില്‍ നിന്നും തീവ്രവാദം തുടച്ച് നീക്കും: കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: കാശ്മീരില്‍ നിന്നും തീവ്രവാദം ഉടന്‍ തന്നെ തുടച്ച് നീക്കുമെന്നും കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ തടസം സൃഷ്ടിക്കാന്‍ ഒരു ശക്തിക്കും ആവില്ലെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. കാശ്മീരിനെ ഇന്ത്യയുടെ പറുദീസയാക്കി മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, അവിടം വിനോദ സഞ്ചാര മേഖലയാക്കി മാറ്റുമെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു. കാര്‍ഗില്‍ യുദ്ധത്തിന്റെ ഓര്‍മദിവസം കാശ്മീരിലെ യുദ്ധസ്മാരകം സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു കേന്ദ്രമന്ത്രി.

'അധികം താമസിയാതെ കാശ്മീര്‍ തീവ്രവാദ മുക്തമാക്കും. അന്താരാഷ്ട്ര ജനത അതിനായി കൈകോര്‍ക്കുയാണ്.' കത്വയിലെ ഉജ്ജ് പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് രാജ്നാഥ് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. 'കാശ്മീര്‍ പ്രശ്നം എന്തായാലും പരിഹരിച്ചിരിക്കും. ഒരു ശക്തിയെക്കൊണ്ടും അതിന് തടസം നില്‍ക്കാനാകില്ല.' കേന്ദ്ര പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടികളെ പോലും 'ആസാദി' മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ പ്രേരിപ്പിക്കുകയാണെന്ന് പാകിസ്ഥാനെ സൂചിപ്പിച്ച് കൊണ്ട് മന്ത്രി പറഞ്ഞു. കാശ്മീരിലെ വിഘടനവാദി നേതാക്കള്‍ കുട്ടികളെ കൊണ്ട് സേനയ്ക്ക് നേരെ കല്ലെറിയിക്കുകയാണെന്നും എന്നാല്‍ സ്വന്തം മക്കളെ അവര്‍ വിദേശ രാജ്യങ്ങളില്‍ പഠിപ്പിക്കാന്‍ വിട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. കാശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ സൈന്യത്തെ രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.

 

English summary
Terrorism will be removed from Kashmir: Union Minister Rajnath Singh
topbanner

More News from this section

Subscribe by Email