Friday October 22nd, 2021 - 9:02:am

രാമജന്മഭൂമിയില്‍ പ്രാര്‍ത്ഥനയ്ക്കുള്ള അവകാശം തേടി സുബ്രഹ്മണ്യന്‍ സ്വാമി സുപ്രീംകോടതിയില്‍

suji
രാമജന്മഭൂമിയില്‍ പ്രാര്‍ത്ഥനയ്ക്കുള്ള അവകാശം തേടി സുബ്രഹ്മണ്യന്‍ സ്വാമി സുപ്രീംകോടതിയില്‍

ദില്ലി: അയോധ്യയിലെ രാമജന്മഭൂമിയില്‍ പ്രാര്‍ത്ഥനയ്ക്കുള്ള അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സുപ്രീംകോടതിയില്‍. ഇതുമായി ബന്ധപ്പെട്ട പ്രധാന വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയില്‍ ആയതിനാല്‍ ഈ വിധി പ്രഖ്യാപനം ശേഷം സ്വാമിയുടെ ഹര്‍ജിയില്‍ വിധി പറയാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജൂലൈയില്‍ ഇത് രണ്ടാം തവണയാണ് സ്വാമി ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുന്നത്. അയോധ്യ ഭൂമിയില്‍ ആരാധനയ്ക്കുളള അടിസ്ഥാന അവകാശം നല്‍കണമെന്ന ഇദ്ദേഹത്തിന്റെ ഹര്‍ജി സുപ്രീംകോടതി നേരത്തെ നിരാകരിച്ചിരുന്നു.

പരാതി പിന്നീട് നല്‍കാനായിരുന്നു കോടതി ആവശ്യപ്പെട്ടത്. ഇതോടെയാണ് 15 ദിവസത്തിന് ശേഷം ഇതേ ആവശ്യവുമായി സ്വാമി കോടതിയിലെത്തിയത്. അയോധ്യ തര്‍ക്കഭൂമി കേസില്‍ വാദങ്ങള്‍ സമര്‍പ്പിക്കാനുള്ള ശ്യാം ബെനഗല്‍, ടീസ്റ്റ സെതല്‍വാദ് എന്നിവരുടെ ആവശ്യം നേരത്തെ സിജെഐ പ്രത്യേക ബെഞ്ച് തള്ളിയിരുന്നു.

 

Read more topics: Subramanian Swamy,Ayodhya site
English summary
Subramanian Swamy moves SC for enforcement of right to worship at Ayodhya site
topbanner

More News from this section

Subscribe by Email