Friday October 22nd, 2021 - 9:21:am

തൊഴിലാളികളില്‍ നിന്ന് ട്രെയിന്‍ ചാര്‍ജ് ഈടാക്കിയ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

Raji E R
തൊഴിലാളികളില്‍ നിന്ന് ട്രെയിന്‍ ചാര്‍ജ് ഈടാക്കിയ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: അന്തര്‍ സംസ്ഥാന തൊഴിലാളികളില്‍ നിന്ന് ട്രെയിന്‍ ചാര്‍ജ് ഈടാക്കിയ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവും രാജ്യസഭ എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'സ്വന്തം വീട്ടിലെത്താന്‍ പാടുപെടുന്ന അരപട്ടിണിക്കാരായ തൊഴിലാളികളില്‍ നിന്ന് പണം വാങ്ങുന്നത് എന്തുമാത്രം ക്രൂരതയാണ്!' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

'വിദേശത്ത് കുടുങ്ങിയ ഇന്ത്യാക്കാരെ എയര്‍ ഇന്ത്യയാണ് നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത്. തൊഴിലാളികളെ സ്വന്തം നാട്ടില്‍ എത്തിക്കുന്ന ചെലവ് വഹിക്കാന്‍ റെയില്‍വെ തയാറല്ലെങ്കില്‍ പ്രധാനമന്ത്രി തയാറാകണമായിരുന്നു' എന്നും സ്വാമി ട്വിറ്ററിലെ കുറിപ്പില്‍ പറഞ്ഞു.

റെയില്‍ മന്ത്രി പിയൂഷ് ഗോയലിന്റെ ഓഫിസുമായി ബന്ധപ്പെട്ടതിന് ശേഷം വിഷയത്തില്‍ റെയില്‍വെ ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയതായി പിന്നീട് സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി. ടിക്കറ്റിന്റെ 85 ശതമാനം കേന്ദ്രസര്‍ക്കാരും 15 ശതമാനം സംസ്ഥാന സര്‍ക്കാരും വഹിച്ചാല്‍ തൊഴിലാളികള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്നായിരുന്നു എന്നാണ് റെയില്‍വെയുടെ വിശദീകരണം.

 

English summary
Subramanian Swamy criticizes the Modi government
topbanner

More News from this section

Subscribe by Email