Monday August 10th, 2020 - 11:48:am

മുഖ്യമന്ത്രിപദവി ശിവസേനയും എന്‍.സി.പിയും പങ്കിടും;ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന്,ഫോര്‍മുല തയ്യാര്‍

Raji Mejo
 മുഖ്യമന്ത്രിപദവി ശിവസേനയും എന്‍.സി.പിയും പങ്കിടും;ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന്,ഫോര്‍മുല തയ്യാര്‍

മുംബൈ:മഹാനാടകത്തിനൊടുവില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് പോയെങ്കിലും ബിജെപി ഇതര സര്‍ക്കാര്‍ രൂപത്കരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തി. ശിവസേനയും എന്‍സിപിയും രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം പങ്കിടുകയും ഉപമുഖ്യമന്ത്രിസ്ഥാനം അഞ്ച് വര്‍ഷവും കോണ്‍ഗ്രസിന് എന്നതാണ് പുതിയ ധാരണഉരുത്തിരിഞ്ഞിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എന്നതാണ് പൊതുധാരണ. ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ തുല്യമായി മൂന്നു പാര്‍ട്ടികള്‍ക്കുമായി പങ്കിടും. എന്നാല്‍ സ്പീക്കര്‍ സ്ഥാനം ഏത് പാര്‍ട്ടിക്ക് എന്നതില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. അടുത്ത 10 ദിവസങ്ങള്‍ക്കുള്ളില്‍ ഇതില്‍ അന്തിമതീരുമാനമുണ്ടാകും. സഖ്യസര്‍ക്കാര്‍ സംബന്ധിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് അഹമ്മദ് പട്ടേലാണ് ചര്‍ച്ചകള്‍ നടത്തുന്നത്. ചൊവ്വാഴ്ച രാത്രി മുംബൈയിലെത്തി പട്ടേല്‍ ഉദ്ധവ് താക്കറേയുമായി ചര്‍ച്ചനടത്തി.

ശിവസേന-എന്‍സിപി സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണക്കുക എന്ന ചര്‍ച്ചകളാണ് ആദ്യഘട്ടത്തില്‍ നടന്നത്. എന്നാല്‍ കൃത്യസമയത്ത് കോണ്‍ഗ്രസ് ഉറപ്പ് നല്‍കാതിരുന്നതോടെ ശിവസേനയുടെ നേതൃത്വത്തിലുള്ള നീക്കം പാളിയിരുന്നു. ഹൈക്കമാന്‍ഡിലെ ചില മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പാണ് കൂടുതല്‍ ചര്‍ച്ചവേണമെന്ന് സോണിയ പവാറിനെ അറിയിക്കാന്‍ കാരണം. എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷവും സര്‍ക്കാരിനെ പിന്തുണക്കണമെന്ന നിലപാടുകാരാണ്.

സമാന്തരമായ ബിജെപിയും സര്‍ക്കാരുണ്ടാക്കാനുള്ള കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്. ശിവസേനയില്‍ നിന്ന് കോണ്‍ഗ്രസിലെത്തി ഇപ്പോള്‍ ബിജെപി നേതൃനിരയിലുള്ള നാരായണ്‍ റാണെയാണ് ഇപ്പോള്‍ ബിജെപി പക്ഷത്ത് ചര്‍ച്ചകള്‍ക്ക് മുന്നിലുള്ളത്. ചൊവ്വാഴ്ച രാത്രി മുന്‍ മുഖ്യമന്ത്രി ഫഡ്നാവിസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഭൂരിപക്ഷത്തിന് ആവശ്യമായ 145 എംഎല്‍എമാരേയും ഗവര്‍ണര്‍ മുമ്പാകെ അണിനിരത്തുമെന്ന് റാണെ പറഞ്ഞു. മോദിയും മുഫ്തിയും ചേര്‍ന്നതുപോലെ എന്നാണ് കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതിനെ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ വിശേഷിപ്പിച്ചത്

 

English summary
Shiv Sena, NCP to share chief ministerial posts: Congress
topbanner

More News from this section

Subscribe by Email