Friday August 7th, 2020 - 12:52:am

അയോധ്യ തർക്ക ഭൂമിയിൽ രാമ ക്ഷേത്രം : മുസ്‌ലിംകൾക്ക് പകരം 5 ഏക്കർ ഭൂമി

princy
അയോധ്യ തർക്ക ഭൂമിയിൽ രാമ ക്ഷേത്രം :  മുസ്‌ലിംകൾക്ക് പകരം 5 ഏക്കർ ഭൂമി

ന്യൂ ഡൽഹി : അയോധ്യ കേസില്‍ സുപ്രീം കോടതിയിയുടെ നിർണായക വിധി. അയോധ്യ തർക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നും  പകരം മസ്ജിദ് നിര്‍മിക്കാന്‍ മുസ്ലികള്‍ക്ക് 5 ഏക്കർ ഭൂമി നൽകണമെന്നും വിധി. തര്‍ക്കഭൂമിയില്‍ അവകാശം ഉന്നയിച്ച മൂന്ന് കക്ഷിക്കള്‍ക്കും ഉടമസ്ഥാവകാശം നല്‍കാതെയാണ് സുപ്രീം കോടതി വിധി. പകരം കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് രാമക്ഷേത്രം നിര്‍മിക്കണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്ന് മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണംമെന്നും അവര്‍ക്ക് ഭൂമി കൈമാറിയ ശേഷം രാമക്ഷേത്രം നിര്‍മ്മിക്കണംമെന്നാണ് കോടതിയുടെ നിർദ്ദേശം.അയോധ്യയിലാണ് രാമൻ ജനിച്ചതെന്ന ഹിന്ദു വിശ്വാസം തള്ളാനാകില്ല . രാമജന്മഭൂമിക്ക് നിയമപരമായ അസ്തിത്വമില്ല അതേസമയം ദൈവസങ്കൽപത്തിന് നിയമപരമായ അസ്തിത്വമുണ്ട് . ഭൂമിയുടെ ഉടമസ്ഥാവകാശം തീരുമാനിക്കുക നിയമവഴിയിലൂടയാണെന്നും ചരിത്ര രേഖകൾ അത് തെളിയിക്കുവെന്നും കോടതി വ്യക്തമാക്കി. ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിലാണ് വിധി പ്രഖ്യാപനം നടത്തിയത്.  

ബാബറി മസ്‍ജിദ് തുറസായ സ്ഥലത്തല്ലെന്നും മറ്റൊരു നിര്‍മിതിക്ക് മുകളിലായിരുന്നു വെന്നും പുരാവസ്തു വകുപ്പിന്‍റെ രേഖകളിൽ അത് സൂചിപ്പിക്കുന്നുണ്ടെന്നും സുപ്രിംകോടതി വിധി പ്രസ്താവനയിൽ അറിയിച്ചു. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി തെറ്റാണെന്ന് കണ്ടെത്തിയ കോടതി ഭൂമിയുടെ അവകാശത്തില്‍ ഹിന്ദു കക്ഷികളുടെ വാദത്തിന് കൂടുതല്‍ കരുത്തുണ്ടെന്നും വിധിയില്‍ പറയുന്നു.

2.77 ഏക്കർ ഭൂമി മൂന്നായി വിഭജിക്കാൻ ആയിരുന്നു 2010 ലെ അലഹബാദ് ഹൈക്കോടതി വിധി. ഇത് ചോദ്യം ചെയ്തുള്ള അപ്പീലുകളിൽ ആണ് അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്.അലഹബാദ് ഹൈക്കോടതിയുടെ ഈ  വിധി തെറ്റാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവന ആരംഭിച്ചത്.വിധി വരുന്ന പശ്ചാത്തലത്തില്‍  കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്.

 

Read more topics: ayodhya case, new delhi, verdict,
English summary
Ram temple in Ayodhya disputed land: 5 acres instead of Muslims
topbanner

More News from this section

Subscribe by Email