Thursday July 18th, 2019 - 10:32:am
topbanner
topbanner

ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഹര്‍ജി സുപ്രീംകോടതി തള്ളി

Raji Mejo
 ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഹര്‍ജി സുപ്രീംകോടതി തള്ളി

ഗുജറാത്തിലെ രണ്ട് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് രണ്ട് സമയങ്ങളിലായി നടത്തുന്നതിനെതിരായ കോണ്‍ഗ്രസ് ഹരജി സുപ്രിംകോടതി തള്ളി. രണ്ട് സീറ്റുകളിലേക്കും രണ്ടായാണ് വോട്ടെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്. ഇതിനെതിരെയാണ് ഗുജറാത്ത് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.എല്‍.എ യുമായ പരേഷ് ധനാനി സുപ്രിംകോടതിയെ സമീപിച്ചത്.

രണ്ട് സീറ്റുകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടന്നാല്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഓരോ സീറ്റുകള്‍ ലഭിക്കുമെന്നും ഇത് അട്ടിമറിക്കാനാണ് ശ്രമമെന്നുമാണ് കോണ്‍ഗ്രസ് ആരോപണം. ഹരജി തള്ളിയ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പരാതിക്കാരന് ആവശ്യമെങ്കില്‍ ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് ഹരജിയോ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിയോ നല്‍കാമെന്നും നിര്‍ദേശിച്ചു.

 

English summary
Rajya Sabha elections in Gujarat; Supreme Court rejects Congress plea
topbanner

More News from this section

Subscribe by Email