ദില്ലി: ട്രെയിനിലെ പുതപ്പുകള്‍ കഴുകുന്നത് രണ്ടു മാസത്തിലൊരിക്കല്‍ മാത്രം. പാര്‍ലമെന്റ് സമ്മേളനത്തിലെ ചോദ്യോത്തര വേളയിലാണ് കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹയുടെ മറുപടി. ട്രെയിനിലെ വിവിധ കമ്പാര്‍ട്ടുമെന്റുകളിലെ ശുചിത്വത്തെക്കുറിച്ച് പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നും വന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്നതിനിടയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
വിരിപ്പുകളും തലയിണ കവറുകളും നിത്യവും കഴുകാറുണ്ട് എന്നാല്‍ പുതപ്പുകള്‍ രണ്ടുമാസത്തിലൊരിക്കല്‍ മാത്രമേ കഴുകാറുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. 41 അലക്കു കേന്ദ്രങ്ങളാണ് ഇന്ത്യന്‍ റെയില്‍വേയ്ക്കുള്ളത്. അതെല്ലാം യന്ത്രവല്ക്കരിച്ചതാണ്.
ട്രെയിന്‍ യാത്രയ്ക്കായി യാത്രക്കാര്‍ തന്നെ പുതപ്പും തലയിണയും വിരിപ്പും കൊണ്ടുവരുന്നതാണ് നല്ലതെന്ന് ചോദ്യോത്തര വേളയ്ക്കിടെ രാജ്യസഭ ചെയര്മാന് ഹമീദ് അന്‍സാരി പരിഹാസം കലര്‍ത്തി പറഞ്ഞു.
25 കേന്ദ്രങ്ങള്‍ക്കൂടി അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കും. അലക്കു കേന്ദ്രങ്ങളില്ലാത്ത സ്ഥലങ്ങളില്‍ പുറം കരാര്‍ കൊടുക്കുകയാണ് ചെയ്യാറുള്ളതെന്നും മന്ത്രി പറഞ്ഞു.
പൂര്‍ണ ആരോഗ്യത്തിന് ലൈംഗീകബന്ധവും
വേട്ട റിലീസ് ദിവസം സംവിധായകന് രാജേഷ് പിള്ള ഗുരുതരാവസ്ഥയില്‍
ജയസൂര്യക്ക് മറുപടിയുമായി സണ്ണി ലിയോണ്‍
ഗോസിപ്പുകള്‍ക്ക് വിരാമം; വിവാഹം അറിയിച്ച് നടി ഭാവന