Wednesday July 17th, 2019 - 10:45:am
topbanner
topbanner

രാഹുല്‍ ഗാന്ധി ഒരുങ്ങിതന്നെ; നേതൃയോഗങ്ങള്‍ ചേരാന്‍ കര്‍ശന നിര്‍ദേശം

Raji Mejo
 രാഹുല്‍ ഗാന്ധി ഒരുങ്ങിതന്നെ; നേതൃയോഗങ്ങള്‍ ചേരാന്‍ കര്‍ശന നിര്‍ദേശം

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കടുത്ത തിരിച്ചടിക്ക് പിന്നാലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകലം പാലിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി കാര്യങ്ങളില്‍ സജീവമാകുന്നു. സംസ്ഥാന നേതൃയോഗങ്ങളും നിര്‍വാഹക സമിതിയും വിളിച്ചു ചേര്‍ക്കാന്‍ രാഹുല്‍ നിര്‍ദേശം നല്‍കി. എന്നാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറി നില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്നും രാഹുല്‍ ഇതുവരെ പിന്മാറിയിട്ടില്ല. തുഗ്ലക്ക് റോഡിലെ അദ്ദേഹത്തിന്റെ വസതിയുടെ വാതിലുകള്‍ ഇപ്പോഴും അടഞ്ഞു കിടക്കുകയുമാണ്.

ഈ മാസം 27ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ രാഹുല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി സംഘടനാ കാര്യങ്ങളില്‍ രാഹുല്‍ നടത്തിയ ഇടപെടലാണിത്. അടുത്ത ദിവസം ഹരിയാന, ഡല്‍ഹി ഘടകങ്ങളിലെ നേതാക്കളുടെ യോഗങ്ങള്‍ നടക്കും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എന്തൊക്കെ മുന്നൊരുക്കങ്ങള്‍ വേണമെന്നതാണ് യോഗത്തിന്റെ മുഖ്യ അജന്‍ഡ.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന ഘടകങ്ങളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് നല്‍കാന്‍ ജനറല്‍ സെക്രട്ടറിമാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഉടന്‍ വിളിച്ചു ചേര്‍ക്കുന്ന നിര്‍വാഹക സമിതി യോഗത്തില്‍ രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തില്‍ തീരുമാനം അറിയിക്കുമെന്നാണ് കരുതുന്നത്. യു.പിയിലെ എല്ലാ ഡി.സി.സി കളും പിരിച്ചു വിടാന്‍ കേന്ദ്ര നേതൃത്വം തിങ്കളാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. കര്‍ണാടകയില്‍ പ്രസിഡന്റ് ഒഴികെയുള്ള പി.സി.സി അംഗങ്ങളേയും പിരിച്ചുവിട്ടു. ചില നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടികള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഇതുവരെ രാഹുല്‍ പാര്‍ട്ടി നേതാക്കളെ കാണാന്‍ തയ്യാറായിരുന്നില്ല. കെ.സി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍ എന്നിവരുമായി മാത്രമാണ് രാഹുല്‍ഗാന്ധി സംവദിച്ചിരുന്നത്. വരും ദിവസങ്ങളില്‍ നിലപാടില്‍ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്.

 

English summary
Rahul Gandhi ready Strict instruction to hold leadership meetings
topbanner

More News from this section

Subscribe by Email