Wednesday October 16th, 2019 - 6:25:pm
topbanner

പ്രിയങ്കയെ തടഞ്ഞത് ബി.ജെ.പി സര്‍ക്കാരിന്റെ അരക്ഷിതാവസ്ഥയെ തുടര്‍ന്നെന്ന് രാഹുല്‍

Raji Mejo
പ്രിയങ്കയെ തടഞ്ഞത് ബി.ജെ.പി സര്‍ക്കാരിന്റെ അരക്ഷിതാവസ്ഥയെ തുടര്‍ന്നെന്ന് രാഹുല്‍

ന്യൂഡല്‍ഹി: പ്രിയങ്കയുടെ അറസ്റ്റ് യു.പിയിലെ ബി.ജെ.പി സര്‍ക്കാരിന്റെ അരക്ഷിത ബോധത്തിന്റെ ഭാഗമെന്ന് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. നിയമവിരുദ്ധമായി പ്രിയങ്കയെ അറസ്റ്റ് ചെയ്തത് തന്നെ അസ്വസ്ഥതപ്പെടുത്തുന്നതായും രാഹുല്‍ പറഞ്ഞു. ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യു.പിയിലെ സോന്‍ഭദ്രയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പത്തുപേരുടെ ബന്ധുക്കളെ കാണാനെത്തിയപ്പോളാണ് പ്രിയങ്ക ഗാന്ധിയെ മിര്‍സാപ്പൂരില്‍ വെച്ച് പൊലീസ് തടഞ്ഞത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതോടെ എസ്.പി.ജി വാഹനത്തില്‍ നിന്ന് ഇറങ്ങി റോഡില്‍ കുത്തിയിരുന്ന പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത് പൊലീസ് മിര്‍സാപ്പൂരിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. എന്തിന് തന്നെ പൊലീസ് തടഞ്ഞുവെന്ന് വ്യക്തമാക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രിയങ്കഗാന്ധി വ്യക്തമാക്കി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മിര്‍സാപ്പൂരില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 2011ല്‍ കര്‍ഷകരെ കാണാനെത്തിയ രാഹുല്‍ ഗാന്ധിയെ ഭാട്ടാപ്രസോളില്‍ നിന്ന് യു.പി പൊലീസ് അറസ്റ്റ് ചെയ്തതത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

 

 

Read more topics: Rahul, BJP , Priyanka
English summary
Rahul says BJP government's insecurity prevented Priyanka
topbanner

More News from this section

Subscribe by Email