Tuesday September 29th, 2020 - 8:04:pm

മഹാരാഷ്ട്രയില്‍ ബിജെപി - സേന സഖ്യം വരണമെന്ന് ആര്‍എസ്എസ്

Raji Mejo
 മഹാരാഷ്ട്രയില്‍ ബിജെപി - സേന സഖ്യം വരണമെന്ന് ആര്‍എസ്എസ്

മുംബൈ: മഹാരാഷ്ട്രയിലെ തര്‍ക്കങ്ങള്‍ പരിഹരിച്ച് ബിജെപിയും ശിവസേനയും ഒന്നിച്ച് സര്‍ക്കാരുണ്ടാക്കണമെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഒരുമിച്ച് നിന്നില്ലെങ്കില്‍ ശിവസേനയ്ക്കും ബിജെപിക്കും ഒരു പോലെ നഷ്ടങ്ങളുണ്ടാക്കുമെന്ന് ഭാഗവത് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം ശിവസേനയുമായി സഹകരിക്കുന്ന കാര്യത്തില്‍ വ്യാഴാഴ്ച എന്‍സിപി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തും. മധ്യസ്ഥനായി നിതിന്‍ ഗഡ്കരിയെ നിര്‍ദ്ദേശിച്ചതടക്കം സേനാ ബിജെപി തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആര്‍എസ്എസ് നേരത്തെ നടത്തിയിരുന്നു. ഫഡ്‌നാവിസിനെ നാഗ്പൂരിലേക്ക് വിളിച്ച് വരുത്തി പ്രശ്‌നപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിട്ടും ഇരു പക്ഷവും മുഖ്യമന്ത്രി പദത്തില്‍ ഉടക്കി നിന്നു. ഇന്ന് മുന്നണി ബന്ധം പോലും ഇല്ല.

കോണ്‍ഗ്രസ് എന്‍സിപി പാര്‍ട്ടികള്‍ക്ക് ഒപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമവുമായി സേനാ മുന്നോട്ട് പോവുന്നതിനിടെയാണ് മോഹന്‍ ഭാഗവതിന്റെ പ്രതികരണം. സ്വാര്‍ഥതയ്ക്ക് വേണ്ടി പോരടിച്ചാല്‍ നഷ്ടങ്ങളുണ്ടാകുന്നത് ബിജെപിയ്ക്കും സേനയ്ക്കുമാണെന്ന് ഭാഗവത് പറഞ്ഞു. ബിജെപിക്കെതിരെ സേന മുഖപത്രത്തിലൂടെ ആഞ്ഞടിച്ച ദിനം കൂടിയാണ് ഭാഗവതിന്റെ ഇടപെടല്‍.

ഹിന്ദുത്വ ആശയത്തെ പലരും തൊടാന്‍ മടിച്ച കാലത്ത് ആദ്യമായി അതിന് ധൈര്യം കാണിച്ചത് സേനയാണെന്നായിരുന്നു സാമ്‌നയിലെ ലേഖനം. അക്കാലത്ത് ജനിച്ചിട്ട് പോലും ഇല്ലാത്തവരാണ് സേനയെ മുന്നണിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതെന്ന് ലേഖനത്തില്‍ ബിജെപി നേതാക്കളെ വിമര്‍ശിച്ചു.
എന്നാല്‍ സാമ്‌നയിലെ ലേഖനം സഖ്യ ചര്‍ച്ചകളുമായി മുന്നോട്ട് പോവുന്ന കോണ്‍ഗ്രസിനെയും വെട്ടിലാക്കി. സേന ഒരു ഹിന്ദുത്വ ശക്തിയാണെന്ന് പറഞ്ഞായിരുന്നു ഹൈക്കമാന്‍ഡിനെ മുതിര്‍ന്ന നേതാക്കള്‍ തുടക്കത്തില്‍ സഖ്യത്തെ എതിര്‍ത്തത്. ശിവസേന തന്നെ അത് മേന്മയായി പ്രഖ്യാപിച്ചതോടെ ചര്‍ച്ചകളെയും അത് സാരമായി ബാധിച്ചേക്കാം.

 

 

Read more topics: RSS, BJP, Maharashtra
English summary
RSS calls for BJP-forces alliance in Maharashtra
topbanner

More News from this section

Subscribe by Email