Thursday February 27th, 2020 - 1:45:pm
topbanner

'വന്ദേമാതരം സ്വീകാര്യമല്ലാത്തവര്‍ ഇന്ത്യ വിട്ടു പോകണം' ; വിവാദ പരാമര്‍ശവുമായി വീണ്ടും കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി

Anusha unni
'വന്ദേമാതരം സ്വീകാര്യമല്ലാത്തവര്‍ ഇന്ത്യ വിട്ടു പോകണം' ; വിവാദ പരാമര്‍ശവുമായി വീണ്ടും കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി

സൂററ്റ്: വന്ദേമാതരം സ്വീകാര്യമല്ലാത്തവര്‍ ഇന്ത്യ വിട്ടു പോകണമെന്ന വിവാദ പരാമര്‍ശവുമായി വീണ്ടും കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. ഇന്ത്യയുടെ സ്വാതന്ത്ര്യവും, അഖണ്ഡതയും വന്ദേമാതരവും അംഗീകരിക്കാന്‍ പറ്റാത്തവര്‍ക്ക് ഈ രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സ്വാതന്ത്രത്തിന് മുമ്പ് രാജ്യത്തെ രണ്ടായി വെട്ടി മുറിച്ചവരുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി നിയമം. അവരുടെ പാപക്കറകള്‍ കഴുകികളഞ്ഞതില്‍ അവര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അഭിനന്ദിക്കണം. ഇന്ത്യയുടെ സ്വാതന്ത്ര്യവും അഖണ്ഡതയും വന്ദേ മാതരവും അംഗീകരിക്കാന്‍ കഴിയാത്തവര്‍ക്ക് രാജ്യത്ത് ജീവിക്കാനുള്ള അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു,

'70 വര്‍ഷം മുമ്പേ പൗരത്വ നിയമം നടപ്പിലാക്കേണ്ടതായിരുന്നു. സാമുദായികതയുടെ പേരിലാണ് രാജ്യത്തെ വിഭജിച്ചത് , അത് ഒരിക്കലും രാഷ്ട്രീയപരമോ, ഭൂമിശാസ്ത്രപരമോ, സാമ്പത്തികമോ ആയ ഒരു വിഭജനം ആയിരുന്നില്ല. നമ്മള്‍ മുസ്ലീങ്ങള്‍ക്കൊപ്പമാണ് ജീവിച്ചു വന്നത്, എന്നാല്‍ അവര്‍ക്കൊപ്പം ഒരിക്കലും ജീവിക്കില്ലെന്ന് നമ്മള്‍ പറഞ്ഞിട്ടില്ല,- പ്രതാപ് ചന്ദ്ര സാരംഗി വ്യക്തമാക്കി.

English summary
Pratap Chandra Sarangi again about CAA
topbanner

More News from this section

Subscribe by Email