Saturday October 19th, 2019 - 10:06:am
topbanner

ലഞ്ച് ബോക്‌സ് കഴുകണമെന്ന് പൈലറ്റ്;കഴുകില്ലെന്ന് ജീവനക്കാരന്‍,അന്വേഷണം ആരംഭിച്ച് എയര്‍ ഇന്ത്യ

Raji Mejo
ലഞ്ച് ബോക്‌സ് കഴുകണമെന്ന് പൈലറ്റ്;കഴുകില്ലെന്ന് ജീവനക്കാരന്‍,അന്വേഷണം ആരംഭിച്ച് എയര്‍ ഇന്ത്യ

ബംഗളൂരു: വിമാനത്തിലെ ജൂനിയര്‍ ജീവനക്കാരനോട് ലഞ്ച് ബോക്‌സ് കഴുകാന്‍ ഉത്തരവിട്ട പൈലറ്റിനെതിരെ പ്രതിഷേധം. എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് എഎല്‍-772 വിമാനത്തിലെ പൈലറ്റാണ് ജീവനക്കാരനോട് അപമര്യാദയായി പെരുമാറിയത്. ബംഗളൂരുവില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുന്നതിനിടെ തിങ്കളാഴ്ചയാണ് സംഭവം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യാത്രക്കാരുടെ മുന്നില്‍ പൈലറ്റ് ജീവനക്കാരനോട് ലഞ്ച് ബോക്‌സ് കഴുകാന്‍ കല്‍പ്പിച്ചത്. എന്നാല്‍ പൈലറ്റിന്റെ കല്‍പ്പനയെ ചോദ്യം ചെയ്തതോടെ ജീവനക്കാരനും പൈലറ്റും തമ്മില്‍ തര്‍ക്കത്തിലാകുകയായിരുന്നു. ഇതേതുടര്‍ന്ന് 77 മിനിറ്റ് വൈകിയാണ് വിമാനം പുറപ്പെട്ടത്.

വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. അതേസമയം പൈലറ്റിന്റെ പെരുമാറ്റം കണ്ട് അമ്പരന്നിരിക്കുകയായിരുന്നു യാത്രക്കാരെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തിന് പിന്നാലെ പൈലറ്റുമാര്‍ തങ്ങളോട് ഇത്തരത്തില്‍ തന്നെയാണ് പെരുമാറാറുള്ളതെന്ന വെളിപ്പെടുത്തലുമായി മറ്റ് ജീവനക്കാരും രംഗത്തെത്തി. വീട്ടുജോലിക്കാരെ പോലെ ജോലി ചെയ്യാന്‍ ക്യാപ്റ്റന്‍മാര്‍ തങ്ങളെ നിര്‍ബന്ധിക്കാറുണ്ട്. ലസ്സി ഉണ്ടാക്കി കൊടുക്കാനും ഭക്ഷണം വിളമ്പി കൊടുക്കാനുമൊക്കെ ക്യാപ്റ്റന്‍മാര്‍ ആജ്ഞാപിക്കാറുണ്ട്. എന്നാല്‍ എല്ലായ്‌പ്പോഴും താന്‍ സാധ്യമല്ലെന്ന് പറയാറുണ്ടെന്ന് എയര്‍ ഇന്ത്യയിലെ മുതിര്‍ന്ന ജീവനക്കാര്‍ പറഞ്ഞതായും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ക്യാപ്റ്റന്റെ ഇത്തരം പെരുമാറ്റത്തിനെതിരെ പരാതി നല്‍കിയിട്ട് ഒരു പ്രയോജനും ഇല്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. അതേസമയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

English summary
Pilot to wash lunch box, employee tells Air India
topbanner

More News from this section

Subscribe by Email