Thursday August 13th, 2020 - 9:53:pm

നിര്‍ഭയ കേസ് വിധിക്കെതിരെ പ്രതികളിലൊരാളുടെ പുനഃപരിശോധനാ ഹര്‍ജി

Anusha unni
നിര്‍ഭയ കേസ് വിധിക്കെതിരെ പ്രതികളിലൊരാളുടെ പുനഃപരിശോധനാ ഹര്‍ജി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ വിധിച്ചതിനെതിരെ പ്രതികളിലൊരാള്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. അക്ഷയ് സിങ് ഠാക്കൂറാണ് പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിര്‍ഭയ കേസില്‍ തനിക്കെതിരെ ശിക്ഷ വിധിച്ചതില്‍ തെറ്റുണ്ടെന്നും വധശിക്ഷ പലരാജ്യങ്ങളും റദ്ദാക്കിയ ശിക്ഷാരീതിയാണെന്നും ഇയാള്‍ ചൂണ്ടിക്കാണിക്കുന്നു. ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു.

അക്ഷയ് സിങ് ഠാക്കൂര്‍, മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരെയാണ് നിര്‍ഭയ കേസില്‍ തൂക്കിലേറ്റാന്‍ വിധിച്ചിരിക്കുന്നത്. പുനഃപരിശോധനാ ഹര്‍ജിയിലൂടെ കോടതി വൈകിപ്പിക്കുകയാണ് പ്രതിയുടെ ലക്ഷ്യമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍.

English summary
Petition for reconsideration of accused in Nirbhaya case
topbanner

More News from this section

Subscribe by Email