Tuesday October 22nd, 2019 - 2:20:pm
topbanner

ഫോനിക്ക് പിന്നാലെ ഉഷ്ണക്കാറ്റില്‍ വലഞ്ഞ് ഒഡീഷയിലെ ജനങ്ങള്‍

Raji Mejo
ഫോനിക്ക് പിന്നാലെ ഉഷ്ണക്കാറ്റില്‍ വലഞ്ഞ് ഒഡീഷയിലെ ജനങ്ങള്‍

ഭുവനേശ്വര്‍: ഫോനിക്ക് പിന്നാലെ ഉഷ്ണക്കാറ്റില്‍ വലഞ്ഞ് ഒഡീഷയിലെ ജനങ്ങള്‍. ഫോനിയെ നേരിടാന്‍ ഒഡീഷാ സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ വലിയ രീതിയില്‍ പ്രശംസ പിടിച്ചു പറ്റിയിരുന്നു. എന്നാല്‍ കൊടുങ്കാറ്റ് ദുരന്തം വിതച്ച സംസ്ഥാനത്തെ നിലവിലെ സ്ഥിതി അത്ര സുഖകരമല്ലെന്നാണ് ഇപ്പോഴത്തെ ചില സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും ജലദൗര്‍ലഭ്യം രൂക്ഷമാണ്. പലയിടങ്ങളിലും വൈദ്യുതി ക്ഷാമവും ഉണ്ട്. നാലര ലക്ഷത്തോളം വൈദ്യുതി ഉപഭോക്താക്കള്‍ ഉള്ള ഭുവനേശ്വറില്‍ പകുതിയിടങ്ങളില്‍ മാത്രമെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടുള്ളു. ഫോനിക്ക് പിന്നാലെ ഉഷ്ണ കാറ്റ് വീശാന്‍ തുടങ്ങിയ സംസ്ഥാനത്തെ ഇത് കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്.


കടുത്ത ഉഷ്ണതരംഗത്തില്‍ വെള്ളവും വൈദ്യുതിയും ഇല്ലാതെ വലയുകയാണ് ജനങ്ങള്‍. ഈ അവസ്ഥ പലയിടത്തും സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ഇലക്ട്രിസിറ്റി ഓഫീസുകളില്‍ അതിക്രമിച്ച് കയറി ജനങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയതോടെ പല ഓഫീസുകളും പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിരിക്കുകയാണ്.

അതേസമയം വൈദ്യുതി പുനഃസ്ഥാപിക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പഴയ സ്ഥിതിയിലേക്ക് എത്തുമെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Read more topics: People, Odisha, storm
English summary
People are in Odisha after being caught in a storm
topbanner

More News from this section

Subscribe by Email