Wednesday September 23rd, 2020 - 7:27:pm

ശിവസേനയുമായി സഖ്യത്തിനില്ലെന്ന് പവാര്‍

Raji Mejo
 ശിവസേനയുമായി സഖ്യത്തിനില്ലെന്ന് പവാര്‍

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ നിലപാട് വ്യക്തമാക്കി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ രംഗത്ത്. ശിവസേനയുമായി സഖ്യത്തിലേര്‍പ്പെട്ട് മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപിയില്ലെന്നും പ്രതിപക്ഷത്തിരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും പവാര്‍ പറഞ്ഞു. മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് എന്‍സിപി അധ്യക്ഷന്റെ പ്രഖ്യാപനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബിജെപി-ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കണം. ജനവിധി അവര്‍ക്കനുകൂലമായിരുന്നു. 25 വര്‍ഷമായി ഇരുപാര്‍ട്ടികളും സഖ്യം തുടരുകയാണ്. അതിനാല്‍ ജനവിധി മാനിച്ച് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കാതെ സര്‍ക്കാരുണ്ടാക്കാന്‍ ഇരുപാര്‍ട്ടികളും ചേര്‍ന്നുള്ള മുന്നണി തയാറാകണം. നിലവിലെ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശിവസേന നേതാവ് സഞ്ജയ് റാവത്തുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമൊന്നുമില്ല. സൗഹൃദ സന്ദര്‍ശനമാണ് റാവത്ത് നടത്തിയതെന്നും രാഷ്ട്രീയ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്തില്ലെന്നും ശരത് പവാര്‍ വ്യക്തമാക്കി.

Read more topics: Pawar, Shiv Sena
English summary
Pawar denies alliance with Shiv Sena
topbanner

More News from this section

Subscribe by Email