Saturday January 29th, 2022 - 10:32:am

പ്രധാനമന്ത്രി മോദി ശനിയാഴ്ച കേരളത്തിലെത്തും

Raji Mejo
പ്രധാനമന്ത്രി മോദി ശനിയാഴ്ച കേരളത്തിലെത്തും

തൃശൂര്‍: വന്‍ഭൂരിപക്ഷത്തിന് രണ്ടാമതും അധികാരത്തില്‍ എത്തിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നു. ജൂണ്‍ എട്ടിന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ഇതു സംബന്ധിച്ച അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഗുരുവായൂര്‍ എത്തുന്ന പ്രധാനമന്ത്രി ഒരു മണിയോടെ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം മടങ്ങും.
പ്രധാനമന്ത്രി എത്തുന്ന അതേ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ രാഹുല്‍ ഗാന്ധിയും കേരളത്തിലുണ്ടാകും. ഏഴ്, എട്ട് തീയതികളില്‍ തന്റെ മണ്ഡലമായ വയനാട്ടില്‍ വോട്ടര്‍മാരെ കാണാന്‍ എത്തുമെന്നാണ് രാഹുല്‍ അറിയിച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: PRIME MINISTER, KERALA VISIT
English summary
PRIME MINISTER, KERALA VISIT
topbanner

More News from this section

Subscribe by Email