Monday October 21st, 2019 - 3:55:am
topbanner

ലൈംഗിക അതിക്രമ കേസുകളില്‍ ഒത്തുതീര്‍പ്പ് പാടില്ല:ദേശീയ വനിതാ കമ്മിഷന്‍

Raji Mejo
ലൈംഗിക അതിക്രമ കേസുകളില്‍ ഒത്തുതീര്‍പ്പ് പാടില്ല:ദേശീയ വനിതാ കമ്മിഷന്‍

ന്യൂഡല്‍ഹി:ലൈംഗിക അതിക്രമ കേസുകളില്‍ ഒത്തുതീര്‍പ്പ് പാടില്ലെന്ന് ദേശീയ വനിതാ കമ്മിഷന്‍. അനുരഞ്ജനം വിലക്കിക്കൊണ്ട് ഇത്തരം കേസുകളില്‍ നിയമഭേദഗതി കൊണ്ടുവരണമെന്ന് കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനാണ് കത്ത് നല്‍കിയിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അനുരഞ്ജനത്തിനുള്ള അവസരം പരാതിക്കാരായ സ്ത്രീകള്‍ക്ക് മുകളില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുമെന്നും ഇത് പ്രതികള്‍ക്ക് കുറ്റകൃത്യം ചെയ്യാന്‍ അവസരം ലഭ്യമാക്കുന്നതാണെന്നുമാണ് വനിതാ കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നത്. ലിംഗപരമായ സൈബര്‍ കുറ്റകൃത്യങ്ങളെ ലൈംഗിക അതിക്രമ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും ദേശീയ വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലൈംഗിക അതിക്രമ പരാതികള്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി മൂന്ന് മാസത്തില്‍ നിന്ന് ആറ് മാസത്തിലേക്ക് ഉയര്‍ത്തണമെന്നും ആവശ്യമുണ്ട്. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ ക്രിമിനല്‍ കുറ്റമായി കാണണമെന്നും മൂന്ന് വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തില്‍ നിയമ ഭേദഗതി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകളില്‍ ഐപിസി 354 വകുപ്പ് പ്രകാരം പരാതിപ്പെടാന്‍ അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഐപിസി 509 പ്രകാരമാണ് കേസെടുക്കാന്‍ അനുവാദമുള്ളത്.

മീ ടൂ മൂവ്‌മെന്റിന്റെ പശ്ചാത്തലത്തിലാണ് ലൈംഗികാതിക്രമ കേസുകളില്‍ നിയമം കര്‍ശനമാക്കാന്‍ വനിതാ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ശുപാര്‍ശകളില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ രേഖാ ശര്‍മ്മ പറഞ്ഞു.

 

English summary
No compromise in sexual violence cases: National Commission for Women
topbanner

More News from this section

Subscribe by Email