Sunday August 25th, 2019 - 11:50:pm
topbanner
topbanner

തൃശ്ശൂർ വടക്കഞ്ചേരി-മണ്ണുത്തി പാതനിര്‍മാണവും തുരങ്ക നിര്‍മാണവും ഉടന്‍ പുനരാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരി

princy
തൃശ്ശൂർ വടക്കഞ്ചേരി-മണ്ണുത്തി പാതനിര്‍മാണവും തുരങ്ക നിര്‍മാണവും ഉടന്‍ പുനരാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരി

തൃശ്ശൂർ:വടക്കഞ്ചേരി-മണ്ണുത്തി പാതനിര്‍മാണവും തുരങ്ക നിര്‍മാണവും ഉടന്‍ പുനരാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരിയുടെ ഉറപ്പ്.നിര്‍മാണം വൈകിയതിനു പിന്നില്‍ മുന്‍ എം.പി. സി.എന്‍. ജയദേവന്റെ അനാസ്ഥയെന്ന് മന്ത്രി കുറ്റപ്പെടുത്തി.ഉമ്മന്‍ചാണ്ടിയുടെ കാലത്തെ ദേശീയപാത വികസനത്തെ മന്ത്രി പ്രശംസിച്ചു.സമരങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ശുഭപര്യവസാനം. ദേശീയപാത നിര്‍മാണവും തുരങ്ക നിര്‍മാണവും പുനരാരംഭിക്കും.ടി.എന്‍. പ്രതാപന്‍ എം.പി. യുടെ നേതൃത്വത്തില്‍ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിധിന്‍ ഗഡ്ഗരിയുടുമായി നടത്തിയ ചര്‍ച്ചയിലാണ് ആറുവരിപ്പാത നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്.

കരാര്‍ കമ്പനിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടെങ്കിലും നിയമ കുരുക്കില്‍പ്പെട്ട് നിര്‍മാണ ജോലികള്‍ വൈകുമെന്ന് ചര്‍ച്ചയില്‍ മന്ത്രി പറഞ്ഞു.നിലവിലെ നിര്‍മാണ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ എല്‍.ആന്‍ഡ്. ടിയില്‍നിന്ന് സഹായം നല്‍കും. ഇതിന് കേന്ദ്ര സര്‍ക്കാര്‍ പിന്തുണക്കും. വനംവകുപ്പിന്റെ 1.39 ഹെക്ടര്‍ ഭൂമികൂടി പാതനിര്‍മാണത്തിനുവേണം. ഇതിനായുള്ള നടപടികള്‍ കേന്ദ്ര ഗവണ്‍മെന്റ് ഉടന്‍ പൂര്‍ത്തിയാക്കും എന്നും സംസ്ഥാന സര്ക്കാര്‍ ഇതിന്റെ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു.റോഡ് അറ്റകുറ്റ പണി നടത്തി ഗതാഗത യോഗ്യമാക്കും എന്ന് മന്ത്രി ഉറപ്പ് നല്‍കി. ഏറെ വര്‍ഷങ്ങളായുള്ള ആവശ്യം ടി.എന്‍. പ്രതാപന്‍ എം.പിയായി ചുമതലയേറ്റശേഷം ആദ്യ ഉത്തരവാദിത്തമായി ഏറ്റെടുത്തിരുന്നു.

ദേശീയപാതയിലെ നിര്‍മാണ പിഴവിനെതിരേ നിയമ പോരാട്ടം നടത്തുന്ന ഡി.സി.സി. ജനറല്‍ സെക്രട്ടറി ഷാജി കോടങ്കണ്ടത്തിനോട് ചര്‍ച്ചക്കായി ഡല്‍ഹിയിലെത്താന്‍ എം.പി. ആവശ്യപ്പെട്ടിരുന്നു. പാതയുടെ ശോച്യാവസ്ഥ സംബന്ധിച്ച് വിവരാവകാശ നിയമത്തിലൂടെ ഷാജി കോടങ്കണ്ടത്ത് നേടിയ രേഖകളും പാതയെ സംബന്ധിച്ച മുഴുവന്‍ പത്ര -ദൃശ്യ മാധ്യമ റിപ്പോര്‍ട്ടുകളും ടി.എന്‍. പ്രതാപന്‍ എം.പി. മന്ത്രിയുടെയും മറ്റു ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തി. നിധിന്‍ ഗഡ്ഗരിയുമായുള്ള ചര്‍ച്ചയില്‍ ടി.എന്‍. പ്രതാപന്‍ എം.പിയെ കൂടാതെ ആലത്തൂര്‍ എം.പി. രമ്യ ഹരിദാസ്, പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠന്‍, എം.കെ. രാഘവന്‍, എം.എ. ആരിഫ്, ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥര്‍, ഷാജി കോടങ്കണ്ടത്ത് എന്നിവര്‍ സംബന്ധിച്ചു.

English summary
central Minister Nidhin Gadgari about vadakkancheri mannuthi road development
topbanner

More News from this section

Subscribe by Email