Saturday October 19th, 2019 - 10:09:am
topbanner

എന്‍.കെ പ്രേമചന്ദ്രന്റെ ശബരിമല ബില്‍ ബജറ്റ് സമ്മേളനത്തില്‍ ചര്‍ച്ചചെയ്യില്ല

Raji Mejo
 എന്‍.കെ പ്രേമചന്ദ്രന്റെ ശബരിമല ബില്‍ ബജറ്റ് സമ്മേളനത്തില്‍ ചര്‍ച്ചചെയ്യില്ല


ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്ന എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ സ്വകാര്യ ബില്‍ പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തില്‍ ചര്‍ച്ചചെയ്യില്ല. നറുക്കില്‍ ബില്ല് ഉള്‍പ്പെടാത്തതോടെയാണിത്. പ്രേമചന്ദ്രന്‍ അവതരിപ്പിച്ച മറ്റ് മൂന്ന് ബില്ലുകളും നറുക്കെടുപ്പില്‍ തള്ളിപ്പോയി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

17-ാം ലോക്സഭയില്‍ ആദ്യം അവതരിപ്പിച്ച സ്വകാര്യ ബില്ലായിരുന്നു ശബരിമല യുവതീ പ്രവേശനത്തിനെതിരായ 'ശബരിമല ശ്രീധര്‍മ്മ ശാസ്ത്ര ക്ഷേത്ര ബില്‍'. ഈ സമ്മേളനത്തില്‍ നറുക്ക് വീണില്ലെങ്കിലും, അടുത്ത സമ്മേളന കാലത്ത് പുതുതായി അവതരിപ്പിക്കുന്ന ബില്ലുകളുടെ ഒപ്പം ശബരിമല ബില്‍ വീണ്ടും നറുക്കിനിടും.

ഒരു സമ്മേളന കാലയളവില്‍ മൂന്നു സ്വകാര്യ ബില്ലുകളാണ് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വരിക. ഒന്‍പത് എം.പിമാര്‍ അവതരിപ്പിച്ച 30 ബില്ലുകളാണ് നറുക്കിട്ടത്. നറുക്ക് ലഭിച്ച മൂന്നു ബില്ലുകള്‍ ജൂലൈ 12ന് ചര്‍ച്ച ചെയ്യും.

 

English summary
NK Premachandrans Sabarimala bill will not be discussed in the budget session
topbanner

More News from this section

Subscribe by Email