Monday November 30th, 2020 - 11:05:pm

ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു

NewsDesk
ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു. 79 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദില്ലിയില്‍ എയിംസില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡിസംബര്‍ 24 നാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്കും മാറ്റിയിരുന്നു.
പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (പിഡിപി) സ്ഥാപക നേതാവാണ് മുഫ്തി മുഹമ്മദ് സെയ്ദ്. 1999 ലാണ് അദ്ദേഹം പാര്‍ട്ടി രൂപീകരിച്ചത്. 2002 നവംബര്‍ രണ്ടു മുതല്‍ 2005 നവംബര്‍ രണ്ടു വരെയും അദ്ദേഹം ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയായിരുന്നു.

1989-90ല്‍ പ്രധാനമന്ത്രി വി.പി.സിംഗിന്റെ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു. കഴിഞ്ഞ കൊല്ലം നടന്ന തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിയ്ക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ബി.ജെ.പിയുമായി ചേര്‍ന്ന് മുഫ്തിക സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

Read more topics: Mufti Mohammad Sayeed, AIIMS, Delhi,
English summary
Mufti Mohammad Sayeed passes away at AIIMS Delhi
topbanner

More News from this section

Subscribe by Email