Wednesday October 16th, 2019 - 5:39:pm
topbanner

രാജ്ഘട്ടും സദൈവ് അടലും സന്ദര്‍ശിച്ച് മോദി

Raji Mejo
 രാജ്ഘട്ടും സദൈവ് അടലും സന്ദര്‍ശിച്ച് മോദി

ന്യൂഡല്‍ഹി: രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയ്ക്കും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും ആദരമര്‍പ്പിച്ച് നരേന്ദ്ര മോദി. വ്യാഴാഴ്ച രാവിലെയാണ് മോദി രാജ്ഘട്ടിലും സദൈവ് അടല്‍ സമാധിയിലും ദേശീയ യുദ്ധ സ്മാരകത്തിലും എത്തി പുഷ്പാര്‍ച്ചന നടത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, രവിശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ രാഷ്ട്രപതിഭവനില്‍ പൂര്‍ത്തിയായി. സെന്‍ട്രല്‍ ഹാളില്‍ രാത്രി ഏഴിനാണ് ചടങ്ങുകള്‍ ആരംഭിക്കുക. പ്രധാനമന്ത്രിയും പുതിയ മന്ത്രിമാരും ഇതോടൊപ്പം സത്യപ്രതിജ്ഞ ചെയ്യും.

ബിംസ്റ്റെക് രാജ്യങ്ങളിലെ തലവന്മാരുള്‍പ്പടെ 6,500 അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും. ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്ലന്‍ഡ് എന്നിവയാണ് ഇന്ത്യയെക്കൂടാതെയുള്ള ബിംസ്റ്റെക് രാജ്യങ്ങള്‍. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ക്ഷണിച്ചിട്ടില്ല. 2014ലെ മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് 5000 അതിഥികളാണ് എത്തിയത്.

English summary
Modi visits Rajghat and Sadheed Dal
topbanner

More News from this section

Subscribe by Email