Friday April 3rd, 2020 - 11:19:am
topbanner

മോദി സര്‍ക്കാരിനെ വാനോളം പുകഴ്ത്തി പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയ ഹിന്ദു തീര്‍ത്ഥാടകര്‍

Raji Mejo
 മോദി സര്‍ക്കാരിനെ വാനോളം പുകഴ്ത്തി പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയ ഹിന്ദു തീര്‍ത്ഥാടകര്‍

ഹരിദ്വാര്‍ : ഇന്ത്യയിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാനില്‍ നിന്നും ഹരിദ്വാറിലെത്തിയ മുന്നൂറ് ഹിന്ദു പാകിസ്ഥാനികള്‍ക്ക് പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് പറയാന്‍ നൂറ് നാവ്. ഹരിദ്വാറിലെത്തിയ പാകിസ്ഥാനികള്‍ക്ക് ഹൃദ്യമായ സ്വീകരണമാണ് പ്രദേശവാസികള്‍ നല്‍കിയത്. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും ഉണ്ടായിരിക്കുന്നത് തങ്ങള്‍ ഏറെ നാളായി കാത്തിരുന്ന തീരുമാനമാണെന്നാണ് ചിലര്‍ പ്രതികരിച്ചത്. പാക് പൗരന്‍മാരോട് സി.എ.എക്കുറിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് അഭിപ്രായം ആരാഞ്ഞത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തീക്കാം ദാസ് എന്ന പാക് ഹിന്ദു,? നരേന്ദ്ര മോദിയെ പുകഴ്ത്തിയാണ് സംസാരം ആരംഭിച്ചത്. മോദിയുടെ ധീരമായ നടപടിയാണിത്. പാകിസ്ഥാനില്‍ വ്യാപാരിയായ ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സി.എ.എ ഹിന്ദുക്കള്‍ക്ക് മാത്രമല്ല, മറ്റു ന്യൂനപക്ഷ മതസ്ഥര്‍ക്കും ഇന്ത്യന്‍ പൗരത്വം നേടുന്നതിന് എളുപ്പമാര്‍ഗം സൃഷ്ടിക്കും എന്നതാണ്. ഇന്ത്യയില്‍ ഈ നിയമ ഭേദഗതിക്കെതിരെ എതിര്‍പ്പ് ഉയരുന്നത് നിയമത്തെ കുറിച്ചുള്ള ആശയക്കുഴപ്പം മൂലമാണ്. അതേസമയം സിന്ധ് പ്രവിശ്യയില്‍ നിന്നും എത്തിയ കൈലാഷ് കുമാറും സമാനമായ അഭിപ്രായമാണ് പങ്കുവച്ചത്. പ്രതീക്ഷയുടെ ബീക്കണാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പാസാക്കിയ പുതിയ നിയമം. തങ്ങളുടെ മുന്‍ഗാമികളുടെ നാട്ടില്‍ പൗരത്വം ലഭിക്കുവാനുള്ള വഴി ഇതു തുറക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെ ക്രൂരമായ വേട്ടയാടലുകളാണ് നടക്കുന്നത്. ഹിന്ദു കുടുംബത്തിലെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മുസ്ലിം യുവാക്കള്‍ വിവാഹം കഴിക്കുന്നതിനെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സന്ദര്‍ശക വിസയില്‍ ഇന്ത്യയില്‍ വരുന്ന പാക് ഹിന്ദുക്കള്‍ വലിയ ലഗേജുകളുമായി അതിര്‍ത്തി കടന്ന് വരുന്ന ചിത്രങ്ങളും അടുത്തിടെ പ്രചരിച്ചിരുന്നു.

 

English summary
Hindu pilgrims from Pakistan arrived in India praising the Modi government
topbanner

More News from this section

Subscribe by Email