Tuesday June 2nd, 2020 - 4:50:am

പശു മോഷ്ടാക്കളെന്ന് ആരോപിച്ച് ബിഹാറില്‍ രണ്ടുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

Raji Mejo
പശു മോഷ്ടാക്കളെന്ന് ആരോപിച്ച് ബിഹാറില്‍ രണ്ടുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

പട്‌ന: പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ബിഹാറില്‍ രണ്ടുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ബിഹാറിലെ സരണിയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പശുവിനെ മോഷ്ടിക്കാന്‍ എത്തിയവരെന്ന് ആരോപിച്ച് മൂന്ന് പേരെ ആള്‍ക്കൂട്ടം തടഞ്ഞുവയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതില്‍ രണ്ടുപേരാണ് മരിച്ചത്. കൂട്ടത്തിലെ മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

English summary
Two people were beaten to death in Bihar over alleged cow robbers
topbanner

More News from this section

Subscribe by Email