Wednesday January 22nd, 2020 - 10:44:am
topbanner

അനധികൃത സ്വത്തുസമ്പാദനം:മായാവതിയുടെ സഹോദരന്റെ പേരിലുള്ള സ്ഥലം ആദായനികുതിവകുപ്പ് കണ്ടുകെട്ടി

Raji Mejo
അനധികൃത സ്വത്തുസമ്പാദനം:മായാവതിയുടെ സഹോദരന്റെ പേരിലുള്ള സ്ഥലം ആദായനികുതിവകുപ്പ് കണ്ടുകെട്ടി

ന്യൂഡല്‍ഹി:അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബി.എസ്.പി അധ്യക്ഷ മായാവതിയുടെ സഹോദരന്റെ പേരിലുള്ള സ്ഥലം ആദായനികുതിവകുപ്പ് കണ്ടുകെട്ടി. നോയിഡയിലുള്ള 400 കോടി രൂപ വിലവരുന്ന സ്ഥലമാണ് ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മായാവതിയുടെ സഹോദരന്‍ ആനന്ദ് കുമാറിന്റെയും ഭാര്യയുടെയും പേരിലുള്ള സ്ഥലമാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. അനധികൃത സ്വത്തുസമ്പാദനത്തിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരെ അന്വേഷണം നടക്കുകയായിരുന്നു. അടുത്തിടെ ആനന്ദ് കുമാറിനെ ബി.എസ്.പി ദേശീയ ഉപാധ്യക്ഷനായി മായാവതി നിയമിച്ചിരുന്നു.

 

English summary
Mayawati's brother's Income Tax confiscated
topbanner

More News from this section

Subscribe by Email