Sunday March 29th, 2020 - 5:45:am
topbanner

ട്രെയിനില്‍ വെച്ച് യുവതിയെ നോക്കി സ്വയംഭോഗം ചെയ്തയാള്‍ അറസ്റ്റില്‍

rajani v
ട്രെയിനില്‍ വെച്ച് യുവതിയെ നോക്കി സ്വയംഭോഗം ചെയ്തയാള്‍ അറസ്റ്റില്‍

മുംബൈ: ട്രെയിനില്‍ വെച്ച് യുവതിയെ നോക്കി സ്വയംഭോഗം ചെയ്തയാളെ മുംബൈ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.മുംബൈ സ്വദേശിയായി കൃപ ബോധേബാ പട്ടേലിനെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. വീടില്ലാത്ത ഇയാള്‍ മുംബൈയിലെ തെരുവുകളിലാണ് താമസിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ശനിയാഴ്ച കുടുംബത്തോടൊപ്പം നലസോപരയില്‍ നിന്ന് ചത്രപതി ശിവജി മഹാരാജ ടെര്‍മിനസിലേക്ക് ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് മുന്നില്‍ വെച്ച് ഇയാള്‍ സ്വയംഭോഗം ചെയ്യുകയായിരുന്നു.

തുടര്‍ന്ന് യുവതി ഈ ദൃശ്യം പകര്‍ത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഫോണിലെയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് അന്വേഷിച്ച് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.സ്ത്രികളെ അപമാനിക്കാന്‍ ശ്രമിച്ചെന്ന വകുപ്പ് ചുമത്തിയാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Read more topics: Man Arrested, Masturbating, Woman
English summary
Man Arrested For Masturbating Near Woman
topbanner

More News from this section

Subscribe by Email