Friday December 13th, 2019 - 3:16:am
topbanner

സീ ന്യൂസ് എഡിറ്റര്‍ക്കെതിരെ ക്രിമിനല്‍ അപകീര്‍ത്തിക്കേസ് നല്‍കി മഹുവ മോയ്ത്ര എം.പി

Raji Mejo
സീ ന്യൂസ് എഡിറ്റര്‍ക്കെതിരെ ക്രിമിനല്‍ അപകീര്‍ത്തിക്കേസ് നല്‍കി മഹുവ മോയ്ത്ര എം.പി

ന്യൂഡല്‍ഹി:ദേശീയ ചാനലായ സീ ന്യൂസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്കെതിരെ ക്രിമിനല്‍ അപകീര്‍ത്തിക്കേസ് രജിസ്റ്റര്‍ ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മോയ്ത്ര. പാര്‍ലമെന്റില്‍ മഹുവ നടത്തിയ കന്നിപ്രഭാഷണത്തിന്റെ ഉള്ളടക്കം മോഷണമാണെന്ന് സീ ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെതിരെയാണ് നിയമ നടപടിയുമായി മഹുവ രംഗത്തുവന്നിരിക്കുന്നത്. മഹുവയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് 20 ന് മെട്രോപോളിറ്റര്‍ മജിസ്‌ട്രേറ്റ് പരിഗണിക്കും. മഹുവയുടെ മൊഴി അന്ന് രേഖപ്പെടുത്തും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ സീ ന്യൂസിനെതിരെ ലോക്സഭയില്‍ അവകാശ ലംഘന നോട്ടീസ് അവതരിപ്പിക്കാന്‍ ശ്രമിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മോയ്ത്രയെ നേരത്തെ സ്പീക്കര്‍ വിലക്കിയിരുന്നു. സീ ന്യൂസിനും എഡിറ്റര്‍ സുധീര്‍ ചൗധരിക്കുമെതിരെ താന്‍ അവകാശലംഘന നോട്ടീസ് സമര്‍പ്പിച്ചിട്ടുണ്ടെന്ന് മഹുവ ലോക്സഭയില്‍ പറഞ്ഞെങ്കിലും ഇത് അനുവദിക്കില്ലെന്നും ശൂന്യവേളയില്‍ ഉന്നയിക്കാമെന്നും സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കുകയായിരുന്നു.

മഹുവ മോയ്ത്രയുടെ പ്രസംഗത്തിലെ വരികള്‍, 2017-ല്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ ഒരു അമേരിക്കന്‍ വെബ്സൈറ്റില്‍ നിന്ന് കോപ്പിയടിച്ചതാണെന്നായിരുന്നു സീ ന്യൂസിലെ തന്റെ പ്രോഗ്രാമില്‍ സുധീര്‍ ചൗധരിയുടെ ആരോപണം. സംഘ് പരിവാര്‍ കേന്ദ്രങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ചൗധരി, അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകന്‍ മാര്‍ട്ടിന്‍ ലോംഗ്മാന്റെ ലേഖനത്തെയാണ് ഉദ്ധരിച്ചത്.

യു.എസ് ഹോളോകോസ്റ്റ് മ്യൂസിയത്തില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററിലാണ് 'ഫാസിസത്തിന്റെ അടയാളങ്ങള്‍' രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഉദ്ധരിച്ചു കൊണ്ടുള്ളതായിരുന്നു ലോംഗ്മാന്റെ ലേഖനം. യു.എസ് ഹോളോകോസ്റ്റ് മ്യൂസിയത്തെ പേരെടുത്തു പറഞ്ഞു കൊണ്ടാണ് മഹുവയും പ്രസംഗിച്ചത്. മഹുവ തന്റെ ലേഖനത്തില്‍ നിന്ന് കോപ്പയടിച്ചിട്ടില്ലെന്ന് മാര്‍ട്ടിന്‍ ലോംഗ്മാന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

 

English summary
Mahu Moitra MP filed a criminal defamation suit against Zee News Editor
topbanner

More News from this section

Subscribe by Email