Monday October 21st, 2019 - 3:50:am
topbanner

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പ്:മത്സര രംഗത്ത് 3239 പേര്‍,1504 പേര്‍ പിന്മാറി

Raji Mejo
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പ്:മത്സര രംഗത്ത് 3239 പേര്‍,1504 പേര്‍ പിന്മാറി

മുംബൈ:മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പില്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം കഴിഞ്ഞതോടെ മത്സര രംഗത്ത് അവശേഷിക്കുന്നത് 3239 പേര്‍. 5543 പേര്‍ പത്രിക സമര്‍പ്പിച്ചിരുന്നു. 1504 പേര്‍ മത്സരരംഗത്തുനിന്ന് പിന്മാറി. ചിലരുടെ പത്രികകള്‍ തള്ളിയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിമതശല്യം ഏറ്റവും കൂടുതല്‍ ബി.ജെ.പി.-ശിവസേന സഖ്യത്തിനാണുള്ളത്. ബി.ജെ.പി.യും ശിവസേനയും വിമതരെ പിന്മാറ്റാന്‍ ശ്രമിച്ചെങ്കിലും കാര്യമായ വിജയംകണ്ടില്ല. ആകെയുള്ള 288 മണ്ഡലങ്ങളില്‍ 30-ലേറെ മണ്ഡലത്തില്‍ ബി.ജെ.പി.-ശിവസേന സഖ്യസ്ഥാനാര്‍ഥികള്‍ക്കെതിരേ വിമതര്‍ രംഗത്തുണ്ട്. കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യത്തിന് 15 മണ്ഡലങ്ങളിലാണ് വിമതശല്യമുള്ളത്.ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ഭരണസഖ്യത്തിലെ സിറ്റിങ് എം.എല്‍.എ.മാരായ ചരണ്‍ വാഗ്മരെ, രാജു തോട്സ, ബാലാസാഹേബ് സനപ്, നാരായണ്‍ പവാര്‍ എന്നിവര്‍ ബി.ജെ.പി.യുടെ സ്ഥാനാര്‍ഥികള്‍ക്കെതിരേയും തൃപ്തി സാവന്ത് ശിവസേനയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേയും മത്സര രംഗത്തുണ്ട്.

കല്യാണ്‍ വെസ്റ്റില്‍ ബി.ജെ.പി.യില്‍നിന്നുള്ള മുന്‍ എം.എല്‍.എ. നരേന്ദ്ര പവാര്‍ ശിവസേനയില്‍ നിന്നുള്ള വിശ്വനാഥ് ഭോയ്റിനെതിരേ മത്സരിക്കും. കല്യണ്‍ ഈസ്റ്റില്‍ ബി.ജെ.പി.യുടെ ഔദ്യോഗിക സ്ഥാനാര്‍ഥി ഗണപത് ഗെയ്ക്ക്വാദിനെതിരേ ശിവസേനയില്‍നിന്നുള്ള വിമതന്‍ ധനഞ്ജയ് ബോദ്രെ മത്സരിക്കും. ബാന്ദ്ര ഈസ്റ്റില്‍ മേയര്‍ വിശ്വനാഥ് മഹാദേശുംറിനെതിരേ സിറ്റിങ് എം.എല്‍.എ. തൃപ്തി ദേശായിയും മത്സരിക്കും. പാര്‍ട്ടി ടിക്കറ്റ് നല്‍കാതിരുന്നതിനെത്തുടര്‍ന്ന് അവര്‍ വിമതസ്ഥാനാര്‍ഥിയായി രംഗത്തുവരുകയായിരുന്നു.

ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഈ മണ്ഡലത്തിലെ വോട്ടറാണ്. കൊങ്കണിലെ കങ്കവലിയില്‍ ബി.ജെ.പി.യുടെ നിതേഷ് റാണെയ്ക്കെതിരേ ശിവസേനയുടെ സതീഷ് സാവന്ത് മത്സരിക്കും. ശിവസേനയ്ക്ക് റാണെയും കുടുംബവും മുഖ്യശത്രുക്കളാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷമാണ് കോണ്‍ഗ്രസ് വിട്ട് നിതേഷ് ബി.ജെ.പി.യില്‍ ചേരുന്നത്. ശിവസേനയില്‍നിന്നുള്ള മുന്‍ എം.എല്‍.എ.മാരായ ആശിഷ് ജയ്സ്വാള്‍, അശോക് ഷിന്ദേ, വിശ്വാസ് നന്ദേര്‍ക്കര്‍, നരേന്ദ്ര ബോന്‍ഡ്കര്‍ എന്നിവര്‍ വിമതരായി രംഗത്തുണ്ട്.

നാസിക് ഈസ്റ്റിലും താനെയിലും എം.എന്‍.എസ്. സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി എന്‍.സി.പി. സ്ഥാനാര്‍ഥികള്‍ പിന്‍വാങ്ങിയതും ശ്രദ്ധേയമായി.

English summary
Maharashtra Assembly Elections: 3239 candidates and 1504 candidates withdrew
topbanner

More News from this section

Subscribe by Email