Thursday June 20th, 2019 - 11:08:am
topbanner
topbanner

അലീഗഡ് സര്‍വകലാശാലക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് എം.പി

Raji Mejo
 അലീഗഡ് സര്‍വകലാശാലക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് എം.പി

അലീഗഡ് യൂണിവേഴ്‌സിറ്റില്‍ സ്ഥാപിച്ചിട്ടുള്ള ജിന്നയുടെ ചിത്രം പാകിസ്ഥാനിലേക്ക് അയക്കുകയാണ് തന്റെ ആദ്യ പരിഗണനയെന്ന് രണ്ടാമതും അലിഗഡില്‍ തിരഞ്ഞെടുക്കപ്പെട്ട എം.പി സതീഷ്ഗൗതം. അലീഗഡ് സര്‍വകലാശയില്‍ ക്ഷേത്രം പണിയണമെന്ന എ.ബി.വി.പി ആവശ്യത്തിന് പിന്തുണ അറിയിക്കുന്നതായും ബി.ജെ.പി നേതാവ് പറഞ്ഞു.

ജിന്നയുടെ ചിത്രം വെക്കാനുള്ള സ്ഥലമല്ല അലിഗഡ് സര്‍വകലാശാലയെന്ന് പറഞ്ഞ ഗൗതം, ഏത് വിധേനയും ഇത് പാകിസ്ഥാനിലേക്ക് അയക്കുമെന്ന മുന്‍ നിലപാടില്‍ നിന്നും മാറ്റമില്ലെന്നും മാധ്യമങ്ങളെ അറിയിച്ചു. രണ്ടാമതും തനിക്ക് അവസരം നല്‍കിയ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുന്നതായും സതീഷ് ഗൌതം പറഞ്ഞു.

അലീഗഡിലെ ജിന്ന വിവാദത്തിന്റെ വക്താവായിരുന്നു സതീഷ് ഗൗതം. ഈ വിഷയം ഉന്നയിച്ച് അലീഗഡ് വി.സി താരീഖ് മന്‍സൂറിന് ഇദ്ദേഹം എഴുതുകയുണ്ടായിരുന്നു. ക്യാമ്പസില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്ന എ.ബി.വി.പി പ്രവര്‍ത്തകരുടെ ആവശ്യത്തിന് പിന്തുണ അറിയിച്ച എം.പി, എ.എം.യുവില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന പുറത്താക്കിയ എ.ബി.വി.പി നേതാവ് അജയ് സിങിനെ തിരിച്ചെടുക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അറിയിച്ചു.

 

Read more topics: MP , Aligarh University
English summary
MP says the partys stand on Aligarh University
topbanner

More News from this section

Subscribe by Email