Friday October 22nd, 2021 - 10:03:am

കേരള ടൂറിസം വകുപ്പിന്‍റെ ബീഫ് ഫ്രൈക്കെതിരെ വിശ്വഹിന്ദു പരിഷത്ത്

Anusha unni
കേരള ടൂറിസം വകുപ്പിന്‍റെ ബീഫ് ഫ്രൈക്കെതിരെ വിശ്വഹിന്ദു പരിഷത്ത്

ന്യൂഡൽഹി : കേരള സര്‍ക്കാറിന്‍റെ ടൂറിസം വകുപ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ബീഫ് ഫ്രൈയുടെ ചിത്രത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത്. ചിത്രം പോസ്റ്റ് ചെയ്തത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ഗോഭക്തരെ അപമാനിക്കുന്നതാണെന്നും ഇവർ ആരോപിക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോടിക്കണക്കിന് വരുന്ന ഗോഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതല്ലേ ഇത്. ശങ്കരാചാര്യരുടെ പുണ്യഭൂമിയില്‍ നിന്നാണോ ഇത്തരമൊരു ട്വീറ്റ് വന്നത്. ബീഫിനെയാണോ ടൂറിസത്തെയാണോ കേരളം പ്രോത്സാഹിപ്പിക്കുന്നത് ?’-വിഎച്ച്പി വക്താവ് വിനോദ് ബന്‍സാല്‍ ട്വീറ്റ് ചെയ്തു.

കേരള ടൂറിസം വകുപ്പിനെ ഉപദേശിക്കണം. നിങ്ങളുടെ വിനോദ സഞ്ചാരികളില്‍ കോടിക്കണക്കിന് പേര്‍ ഗോ ഭക്തരാണെന്നു അവരെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യരുതെന്ന് മനസ്സിലാക്കണമെന്നും മറ്റൊരു ട്വീറ്റിലൂടെ വിനോദ് ബന്‍സാല്‍ ആവശ്യപ്പെട്ടു.

English summary
Kerala Tourism beef fry post
topbanner

More News from this section

Subscribe by Email