Tuesday October 15th, 2019 - 6:58:am
topbanner

ബിജെപിക്ക് വോട്ട് ചെയ്യാത്ത മുസ്‌ലിംങ്ങൾ രാജ്യദ്രോഹികളും പാകിസ്താന്‍ അനുകൂലികളുമെന്ന് കർണാടക മന്ത്രി ഈശ്വരപ്പ

princy
ബിജെപിക്ക് വോട്ട് ചെയ്യാത്ത മുസ്‌ലിംങ്ങൾ രാജ്യദ്രോഹികളും പാകിസ്താന്‍ അനുകൂലികളുമെന്ന് കർണാടക മന്ത്രി ഈശ്വരപ്പ

ബെംഗളൂരു:ബിജെപിക്ക് വോട്ട് ചെയ്യാത്ത മുസ്‌ലിംങ്ങൾ രാജ്യദ്രോഹികളും പാകിസ്താന്‍ അനുകൂലികളുമെന്ന് കർണാടക ബിജെപി നേതാവും മന്ത്രിയുമായ കെഎസ് ഈശ്വരപ്പ.ബെംഗളൂരുവില്‍ ഒരു പരിപാടിയില്‍ പ്രസംഗിക്കവെയാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദേശസ്‌നേഹമുള്ള മുസ്ലിംകള്‍ ബിജെപിക്ക് വോട്ട് ചെയ്യും. പാകിസ്താന്‍ അനുകൂലികളും രാജ്യദ്രോഹികളുമായ മുസ്ലിംകള്‍ ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്നും മന്ത്രി ഈശ്വരപ്പ പറഞ്ഞു. ഗോവധം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും നടക്കുന്നു. പൂര്‍ണ തോതില്‍ നിരോധനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

എന്റെ മണ്ഡലമായ ഷിവമോഗയില്‍ 50000ത്തിലധികം മുസ്ലിം വോട്ടുകളുണ്ട്. ഞാന്‍ വോട്ട് ചോദിച്ച് മുസ്ലിംകളുടെ അടുത്ത് പോകാറില്ല. തന്റെ സമുദായമായ കുറുബ വിഭാഗത്തിന് 10000 വോട്ടാണുള്ളത്. പക്ഷേ, 47000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താന്‍ ജയിച്ചു. ഇക്കാര്യം താന്‍ കോണ്‍ഗ്രസ് എംഎല്‍എമാരോട് പറഞ്ഞുവെന്നും ഈശ്വരപ്പ പ്രസംഗത്തിനിടെ വ്യക്തമാക്കുന്നു.

ഇതിനുമുൻപ് മുസ്ലിംകള്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ബിജെപി ടിക്കറ്റ് നല്‍കില്ലെന്ന ഈശ്വരപ്പയുടെ പ്രസ്താവന ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അതോന്നാറി തണുക്കുന്നതിനുമുൻപ് അടുത്ത വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് ഈശ്വരപ്പ.

Read more topics: India, karnadaka, minister, Eeswarappa,
English summary
Karnataka Minister Eeswarappa Controversial speech
topbanner

More News from this section

Subscribe by Email