Tuesday March 31st, 2020 - 9:32:pm
topbanner

ജാദവ്പുര്‍ സര്‍വകലാശാല തിരഞ്ഞെടുപ്പ്; ഇടത് അനുകൂല സംഘടനകള്‍ക്ക് വിജയം, ആര്‍ട്സില്‍ എസ്.എഫ്.ഐ.

Raji Mejo
 ജാദവ്പുര്‍ സര്‍വകലാശാല തിരഞ്ഞെടുപ്പ്; ഇടത് അനുകൂല സംഘടനകള്‍ക്ക് വിജയം, ആര്‍ട്സില്‍ എസ്.എഫ്.ഐ.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജാദവ്പുര്‍ സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ ഇടത് അനുകൂല സംഘടനകള്‍ക്ക് വിജയം. ആര്‍ട്സ്, സയന്‍സ്, എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി എന്നീ വിഭാഗങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി വിഭാഗത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍, സെന്‍ട്രല്‍ പാനലിലേക്കുള്ള അഞ്ചു സീറ്റുകളിലും ഡി.എസ്.എഫ്.(ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷന്‍) വിജയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സര്‍വകലാശാലയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായി എ.ബി.വി.പി. മത്സരിച്ച തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്. എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി വിഭാഗത്തില്‍ എ.ബി.വി.പി. രണ്ടാംസ്ഥാനത്തെത്തി. എസ്.എഫ്.ഐക്ക് മൂന്നാംസ്ഥാനത്തെത്താനെ സാധിച്ചുള്ളൂ.

സയന്‍സ് വിഭാഗത്തില്‍ വി ദ ഇന്‍ഡിപെന്‍ഡന്‍സ്(ഡബ്ള്യൂ.ടി.ഐ.) നാല് ഭാരവാഹിസ്ഥാനങ്ങളും നേടി. ആര്‍ട്സ് വിഭാഗത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്ലാ സ്ഥാനങ്ങളിലും എസ്.എഫ്.ഐ. വിജയിച്ചു. ഡി.എസ്.എഫായിരുന്നു ഇവിടെ എസ്.എഫ്.ഐയുടെ എതിരാളി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ തൃണമൂല്‍ ഛാത്ര് പരിഷത്ത് മത്സര രംഗത്തുണ്ടായിരുന്നെങ്കിലും ദയനീയമായിരുന്നു പ്രകടനം.

English summary
Jadavpur University election; Success for left-leaning organizations, SFI arts
topbanner

More News from this section

Subscribe by Email