Monday October 21st, 2019 - 3:10:am
topbanner

ഐഎസ് ബന്ധം സംശയിക്കുന്നവരുടെ വസതികളില്‍ പരിശോധന; ഒരാള്‍ അറസ്റ്റില്‍

Raji Mejo
ഐഎസ് ബന്ധം സംശയിക്കുന്നവരുടെ വസതികളില്‍ പരിശോധന; ഒരാള്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് തിരുനെല്‍വേലിയില്‍ ഐഎസ് ബന്ധം സംശയിക്കുന്നവരുടെ വസതികളില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)പരിശോധന നടത്തി. കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. അന്വേഷണത്തില്‍ തിരുനെല്‍വേലി സ്വദേശി ദിവാന്‍ മുജീബുര്‍ എന്നയാളെ സംഘം കസ്റ്റഡിയിലെടുത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സിം കാര്‍ഡുകളും ഡിജിറ്റല്‍ രേഖകളും മുജീബുറിന്റെ വീട്ടില്‍ നിന്നും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് ദിവാന്‍ മുജീബുര്‍ ദുബായില്‍ നിന്നും മടങ്ങി എത്തിയത്. കേരളവും തമിഴ്‌നാടും കേന്ദ്രീകരിച്ച് ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തിയത്.

 

English summary
Inspection of residences of IS-linked suspects; One was arrested
topbanner

More News from this section

Subscribe by Email