Tuesday March 31st, 2020 - 10:01:pm
topbanner

വിവസ്ത്രകളാക്കിയ ശേഷം വനിതാ ട്രെയിനി ക്‌ളര്‍ക്കുമാരുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിശോധന

Raji Mejo
 വിവസ്ത്രകളാക്കിയ ശേഷം വനിതാ ട്രെയിനി ക്‌ളര്‍ക്കുമാരുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിശോധന

സൂറത്ത്: ഏതാനും ദിവസം മുന്‍പാണ് ഗുജറാത്തിലെ വനിതാ കോളേജില്‍ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം അഴിപ്പിച്ച് പ്രിന്‍സിപ്പല്‍ പരിശോധന നടത്തിയ സംഭവം വിവാദമായി മാറിയത്. ഭുജ്ജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിട്യൂട്ടിലാണ് സംഭവത്തില്‍ ആര്‍ത്തവമുള്ള പെണ്‍കുട്ടികള്‍ ഹോസ്റ്റലിന്റെ അടുക്കളയില്‍ കയറി എന്നാരോപിച്ച് കോളേജിലെ പ്രിന്‍സിപ്പല്‍ കോളേജിലെ 68 വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം ഉരിഞ്ഞ് പരിശോധന നടത്തിയത്. എന്നാല്‍ ഇത്തവണ സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് തങ്ങളുടെ വനിതാ ട്രെയിനി ക്ലര്‍ക്കുമാരെ സമാനമായ രീതിയില്‍ അപമാനിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോര്‍പറേഷന്‍ അധികൃതര്‍ നിയോഗിച്ച ലേഡി ഗൈനക്കോളജി ഡോക്ടര്‍മാര്‍ നിര്‍ബന്ധപൂര്‍വം ഇവരുടെ വസ്ത്രം അഴിപ്പിച്ച ശേഷം സ്വകാര്യഭാഗങ്ങളില്‍ വിരലുകള്‍ കടത്തി പരിശോധിക്കുകയും അപമാനകരമായ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു. ഫിറ്റ്‌നസ് ടെസ്റ്റിന്റെ ഭാഗമായാണ് വനിതാ ട്രെയിനികള്‍ക്ക് ഇത്തരത്തിലെ മോശമായ അനുഭവം നേരിടേണ്ടതായി വന്നത്. ഏകദേശം നൂറോളം സ്ത്രീകള്‍ ഇത്തരത്തില്‍ അപമാനിക്കപ്പെട്ടു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

ഇവരെ സൂറത്ത് മുനിസിപ്പല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റീസേര്‍ച്ച് എന്ന സ്ഥാപനത്തില്‍ കൊണ്ടുപോയ ശേഷം വേണ്ടവിധം മറയ്ക്കാത്ത മുറിയില്‍ വച്ച് ഡോക്ടര്‍മാര്‍ പരിശോധിക്കുകയായിരുന്നു. ഇവര്‍ നിന്ന മുറിയില്‍ അകത്തുനിന്നുമുള്ള കാഴ്ച്ചകള്‍ മറയ്ക്കാന്‍ ഒരു കര്‍ട്ടന്‍ മാത്രമാണ് ഉണ്ടായിരുന്നത്.ഇവരുടെ സ്വകാര്യ സ്ഥലത്ത് വിരല്‍ കടത്തി പരിശോധിച്ച ശേഷം 'ഗര്‍ഭിണി ആയിട്ടുണ്ടോ' എന്ന ചോദ്യവും ഡോക്ടര്‍മാര്‍ ചോദിച്ചു.

ചില ഡോക്ടര്‍മാര്‍ തങ്ങളോട് അങ്ങേയറ്റം അപമാനകരമായ രീതിയിലാണ് പെരുമാറിയതെന്നും യുവതികള്‍ ആരോപിക്കുന്നു. സംഭവത്തില്‍ എസ്.എം.സി എംപ്ലോയീസ് യൂണിയന്‍ മുനിസിപ്പല്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ പ്രൊബേഷന്‍ കാലഘട്ടം അവസാനിച്ച ജോലിക്കാര്‍ക്കാണ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ഫിറ്റ്‌നസ് ടെസ്റ്റ് നിര്‍ദേശിക്കുന്നത്.

 

English summary
Inspection of private tracts of women trainee clerks
topbanner

More News from this section

Subscribe by Email