ന്യൂഡല്‍ഹി: രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ ആറുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പ നിരക്കാണ് ഉയര്‍ന്നത്. പണപ്പെരുപ്പം 7.35 ശതമാനത്തിലെത്തി. റീട്ടെയ്ല്‍ പണപ്പെരുപ്പം കുതിച്ചുയരുകയാണ്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
2014-നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് വിലക്കയറ്റം. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പ നിരക്കാണ് ഉയര്‍ന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്. റിസര്‍വ് ബാങ്കിന്റെ ഇടക്കാല ലക്ഷ്യം മറികടന്ന് വിലക്കയറ്റം ഉയരുകയാണ്. നവംബറില്‍ 5.5% ആയിരുന്നു പണപ്പെരുപ്പം. ഒക്ടോബറില്‍ ഇത് 4.62 ശതമാനമായിരുന്നു. ജൂലൈയില്‍ 6.7 ശതമാനമായിരുന്നു പണപ്പെരുപ്പം.
ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പമാണ് ഉയര്‍ന്നത്. നവംബറില്‍ പണപ്പെരുപ്പം 40 മാസത്തെ ഉയരത്തില്‍ ആയിരുന്നു. 5.54 ശതമാനം ആയിരുന്നു വിലക്കയറ്റം. ഒക്ടോബറില്‍ 4.62 ശതമാനമായ സ്ഥാനത്തായിരുന്നു ഇത്. പച്ചക്കറി വില വര്‍ധനയാണ് ഏറ്റവുമധികം വര്‍ധിച്ചത്. പച്ചക്കറി വില 60.5 ശതമാനമാണ് ഉയര്‍ന്നത്.