Wednesday October 16th, 2019 - 5:34:pm
topbanner

ബുദ്ധിയുടെ കാര്യത്തില്‍ പെണ്ണുങ്ങള്‍ രാജ്യത്തെ ആണുങ്ങളെ തോല്‍പ്പിക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

suji
 ബുദ്ധിയുടെ കാര്യത്തില്‍ പെണ്ണുങ്ങള്‍ രാജ്യത്തെ ആണുങ്ങളെ തോല്‍പ്പിക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ബുദ്ധിയുടെ കാര്യത്തില്‍ ആണുങ്ങളാണോ പെണ്ണുങ്ങളാണോ മുന്നില്‍? തര്‍ക്കങ്ങള്‍ ഇക്കാര്യത്തില്‍ പലയിടത്തും നടന്നെങ്കിലും ഉത്തരം അന്യമാണ്. എന്നാല്‍ ഇന്ത്യയുടെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഇക്കാര്യത്തില്‍ ലവലേശം സന്ദേഹമില്ല. അക്കാഡമിക് മികവിന്റെ കാര്യത്തില്‍ സ്ത്രീകള്‍ രാജ്യത്തെ പുരുഷന്‍മാരേക്കാള്‍ മുന്നിലാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആഗ്രയിലെ ബിആര്‍ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയിലെ 83-ാമത് കോണ്‍വെകേഷനില്‍ അക്കാഡമി അംഗങ്ങളെയും, വിദ്യാര്‍ത്ഥികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. രാജ്യത്തിന്റെ ഭാവി ശോഭനമാക്കുന്നതില്‍ സ്ത്രീകളുടെ ഈ പങ്ക് സുപ്രധാനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴില്‍ മേഖലയില്‍ ചെറുപ്പാക്കാരായ സ്ത്രീകള്‍ക്ക് തുല്യ അവസരം നല്‍കിയാല്‍ ഇന്ത്യ അതിവേഗം വളരുമെന്നും രാഷ്ട്രപതി വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിന് മുന്‍പ് സ്ഥാപിതമായ ബിആര്‍ അംബേദ്കര്‍ യൂണിവേഴ്‌സിറ്റി നേരത്തെ ആഗ്ര യൂണിവേഴ്‌സിറ്റി എന്നാണ് അറിയപ്പെട്ടിരുന്നത്. ലാഹോര്‍ മുതല്‍ കൊല്‍ക്കത്ത വരെയുള്ള ഇടങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കാന്‍ എത്തിയിരുന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍, നിരവധി മുഖ്യമന്ത്രിമാര്‍ എന്നിവര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പഠിച്ചിറങ്ങിയവരാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഡിആര്‍ഡിഒ ശാസ്ത്രജ്ഞ ടെസി തോമസ് എന്നിവരും രാഷ്ട്രപതിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു. ഇരുവര്‍ക്കും യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു.

 

English summary
Indian women prove they are brainier than men says President Kovind
topbanner

More News from this section

Subscribe by Email