Wednesday November 13th, 2019 - 2:56:am
topbanner

ഇന്ത്യന്‍ സമ്പദ് രംഗം ദുര്‍ബലാവസ്ഥയില്‍-അഭിജിത്ത് ബാനര്‍ജി

Raji Mejo
ഇന്ത്യന്‍ സമ്പദ് രംഗം ദുര്‍ബലാവസ്ഥയില്‍-അഭിജിത്ത് ബാനര്‍ജി

ന്യൂഡല്‍ഹി:ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ദുര്‍ബലാവസ്ഥയിലാണെന്ന് സാമ്പത്തിക നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. ''സാമ്ബത്തികവളര്‍ച്ചയെക്കുറിച്ചുള്ള ഇപ്പോഴത്തെ രേഖകള്‍ വെച്ചുനോക്കുമ്പോള്‍ സമീപഭാവിയില്‍ സമ്പദ്വ്യവസ്ഥ പുനരുജ്ജീവിക്കുമെന്നകാര്യത്തില്‍ ഉറപ്പില്ല''.'കഴിഞ്ഞ അഞ്ചാറുവര്‍ഷം അല്ലറചില്ലറ വളര്‍ച്ചയ്ക്കു നാം സാക്ഷികളായി. എന്നാല്‍, ഇപ്പോള്‍ ആ ഉറപ്പ് നഷ്ടമായിരിക്കുന്നു.'

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദാരിദ്ര്യനിര്‍മാര്‍ജനത്തിന് പരീക്ഷണാധിഷ്ഠിത സമീപനം സ്വീകരിച്ചതിനാണ് ബാനര്‍ജിയുള്‍പ്പെടെ മൂന്നുപേര്‍ നൊബേല്‍ ലഭിച്ചത്. '20 വര്‍ഷമായി ഞാന്‍ ഈ ഗവേഷണം നടത്തുന്നു. ദാരിദ്ര്യനിര്‍മാര്‍ജനത്തിന് പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്' -അദ്ദേഹം പറഞ്ഞു.

English summary
Indian economy weakens - Abhijit Banerjee
topbanner

More News from this section

Subscribe by Email