Thursday August 6th, 2020 - 6:21:pm

ഹൈദരാബാദ് പ്രതികളെ വെടിവച്ച് കൊന്ന സംഭവം ; ഹർജി പരിഗണിക്കുന്നത് മാറ്റി

Anusha unni
ഹൈദരാബാദ് പ്രതികളെ വെടിവച്ച് കൊന്ന സംഭവം ; ഹർജി പരിഗണിക്കുന്നത് മാറ്റി

ഹൈദരാബാദ് : ബലാത്സംഗക്കേസിലെ പ്രതികളെ പൊലീസ് വെടിവച്ചു കൊന്നത് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. അടിയന്തരമായി വാദം കേൾക്കണമെന്ന സുപ്രീംകോടതി അഭിഭാഷകരുടെ ആവശ്യം ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അംഗീകരിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകരായ ജി എസ് മണി, പ്രദീപ് കുമാർ യാദവ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് എടുത്ത് പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തിൽ തെലങ്കാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. രചകൊണ്ട കമ്മിഷണർ മഹേഷ് എം ഭഗവതിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

Read more topics: rape case , pocso, maharashtra,
English summary
Hyderabad rape accused shot dead petition has been changed
topbanner

More News from this section

Subscribe by Email