Tuesday July 14th, 2020 - 6:35:am

വെളുക്കാന്‍ തേച്ചത് പാണ്ടായി: ആയുര്‍വ്വേദ ചികിത്സക്ക് ചീത്തപ്പേരുണ്ടാക്കി ബാംഗ്ലൂരിലെ ഹോമിയോ ഡോക്ടര്‍

NewsDesk
വെളുക്കാന്‍ തേച്ചത് പാണ്ടായി: ആയുര്‍വ്വേദ ചികിത്സക്ക് ചീത്തപ്പേരുണ്ടാക്കി ബാംഗ്ലൂരിലെ  ഹോമിയോ ഡോക്ടര്‍

ബംഗളുരു: വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലാണ് ഇപ്പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രിയും ബംഗളുരിലെ ഡോക്ടറും. ഇവര്‍ പിടിച്ച ഒരു പുലിവാല് രാജ്യത്തിന് ആകെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കാര്യം മറ്റൊന്നുമല്ല ബ്രിട്ടീഷ് കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്റെ കോവിഡ് 19 രോഗം ആയുര്‍വ്വേദ മരുന്നുകള്‍ കൊണ്ട് സുഖപ്പെടുത്തി എന്ന പ്രസ്ഥാവനയാണ് ഇപ്പോള്‍ പുലിവാലായിരിക്കുന്നത്.

ഒരു ഹോമിയോ ഡോക്ടര്‍ ആയ ബാംഗ്ലൂര്‍ സൗഖ്യ റിസോര്‍ട്ട് ഉടമ ഡോക്ടര്‍ ഐസക് മത്തായിയാണ്. ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിച്ച് രോഗശാന്തി വരുത്തിയതെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിച്ചത്.Homeopathy doctor Dr Mathai in Bangalore

ഇത് ഏറ്റുപിടിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീപദ് നായ്ക്ക് പ്രസ്താവനകൂടി ഇറക്കിയതോടെയാണ് വിശദീകരണവുമായി ചാള്‍സ് രാജകുമാരന്റെ വക്താവ് എല്ല ലിഞ്ച് രംഗത്ത് എത്തിയത്. ഇതോടെയാണ് രാജ്യത്തിനാകെ നാണക്കേട് ഉണ്ടാക്കിയത്.

ഈ വിവരങ്ങള്‍ തെറ്റാണ്. ചാള്‍സ് രാജകുമാരന്‍ യു.കെയിലെ എന്‍എച്ച്എസിന്റെ (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്) വൈദ്യോപദേശം പിന്തുടര്‍ന്നു അതില്‍ കൂടുതല്‍ ഒന്നും ഇല്ല.' ഇതാണ് വക്താവ് എല്ല ലിഞ്ച് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ വീശദീകരണത്തില്‍ പറയുന്നത്.

വീശദീകരണം കൂടി പുറത്ത് വന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്. ഒരു ഹോമിയോ ഡോക്ടര്‍ മാത്രമായ ഡോക്ടര്‍ ഐസക് മത്തായി എങ്ങിനെയാണ് ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിച്ച് രോഗശാന്തി വരുത്തിയതെന്നും ഇതിലൂടെ അദ്ദേഹം ലോകത്തെ തെറ്റിദ്ധരിപ്പിച്ചതെന്നും ആയൂര്‍വ്വേദ രംഗത്തെ വിദഗ്ദര്‍ പറയുന്നു.

ഇത് അന്താരാഷ്ട്ര രംഗത്ത് ആയുര്‍വ്വേദ ചികില്‍സക്ക് വളരെയധികം ചീത്തപ്പേരുണ്ടാക്കിയെന്ന കാര്യത്തില്‍ സംശയമില്ലെന്ന ആരോപണവുമായി നിരവധി ഡോക്ടര്‍മാര്‍ രംഗത്ത് എത്തി.

കൊറോണ വൈറസ് ഭേദമാക്കാന്‍ ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനെ ആയുര്‍വേദ മരുന്ന് സഹായിച്ചതായി കഴിഞ്ഞ ദിവസമാണ് ഡോക്ടറും മന്ത്രിയും വെളിപ്പെടുത്തി രംഗത്ത് എത്തിയത്.

Homeopathy doctor Dr Mathai in Bangalore

ചാള്‍സ് രാജകുമാരന് രോഗം ഭേദമായത് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യം ഉള്ള ആയുര്‍വേദ ചികിത്സയുടെ പ്രാബല്യത്തെ സാധൂകരിക്കുന്നു എന്ന ശ്രീപദ് നായിക്കിന്റെ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

വ്യാഴാഴ്ച ഗോവയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ശ്രീപദ് നായിക്ക് ഇങ്ങനെ പറഞ്ഞത്. ബെംഗളൂരുവില്‍ ഒരു ആയുര്‍വേദ റിസോര്‍ട്ട് നടത്തുന്ന ഡോക്ടറാണ് തന്നോട് ഇത് പറഞ്ഞത് എന്നതിനാല്‍ ആത്മവിശ്വാസത്തോടെ ഇത് പറയാന്‍ കഴിയുമെന്ന് ശ്രീപദ് നായിക് പറഞ്ഞിരുന്നു.

'ബെംഗളൂരുവിലെ സ്വകാര്യ ആയുര്‍വേദ റിസോര്‍ട്ട് നടത്തുന്ന ഡോ. ഐസക് മത്തായിയില്‍ നിന്ന് എനിക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. ചാള്‍സ് രാജകുമാരന് നല്‍കിയ ആയുര്‍വേദ ചികിത്സ വിജയകരമാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഈ സമ്പ്രദായം എങ്ങനെ പ്രവര്‍ത്തിക്കുമെന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത്,' ശ്രീപദ് നായിക് പറഞ്ഞിരുന്നു.

Read more topics: Bangalore, soukya, Dr Mathai,
English summary
Homeopathy doctor Dr Mathai in Bangalore about Prince Charles of coronavirus Ayurveda did not cure Prince Charles of coronavirus
topbanner

More News from this section

Subscribe by Email