Wednesday October 16th, 2019 - 5:28:pm
topbanner

മുംബൈയില്‍ കനത്ത മഴ;സ്‌കൂളുകള്‍ക്ക് അവധി ,ട്രെയിനുകളും വൈകും,രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലര്‍ട്ട്

Raji Mejo
മുംബൈയില്‍ കനത്ത മഴ;സ്‌കൂളുകള്‍ക്ക് അവധി ,ട്രെയിനുകളും വൈകും,രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലര്‍ട്ട്

മുംബൈ: രാത്രി പെയ്ത കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ മുംബൈയില്‍ സ്‌കൂളുകള്‍ക്ക് ബുധനാഴ്ചഅവധി പ്രഖ്യാപിച്ചു. ഇന്ന് രാവിലെയാണ് അധികൃതര്‍ അവധി പ്രഖ്യാപിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അടുത്ത രണ്ട് ദിവസത്തേക്ക് മുംബൈയിലും സമീപ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും ബീച്ചുകളിലും വെള്ളക്കെട്ടുകളുടെ സമീപത്തും പോകുന്നവര്‍ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. എന്നാല്‍ പല ട്രെയിനുകളും വൈകുന്നുണ്ട്. ബസ് സര്‍വീസിനേയും മഴ ബാധിച്ചു.

 

Read more topics: Heavy Rain, Mumbai, Orange Alert,
English summary
Heavy Rain in Mumbai, Orange Alert for Two Days
topbanner

More News from this section

Subscribe by Email