Wednesday January 27th, 2021 - 9:38:am

ആട്ടിറച്ചി വിളമ്പിയത് കുറഞ്ഞുപോയി.. കലികയറിയ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി

RA
ആട്ടിറച്ചി വിളമ്പിയത് കുറഞ്ഞുപോയി.. കലികയറിയ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി

മുംബൈ: ആട്ടിറച്ചി വിളമ്പിയതിനെ കുറഞ്ഞപോയതില്‍ കലികയറിയ ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. പല്ലവി സരോഡ് എന്ന യുവതിയെയാണ് ഭർത്താവ് മാരുതി സരോഡ്(38) തീ കൊളുത്തിയത്.നവി മുംബൈയിലെ ഒരു ഗ്രാമത്തില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. അന്നേ ദിവസം മാരുതി മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അത്താഴത്തിന് ആട്ടിറച്ചി വിളമ്പിയത് കുറഞ്ഞുപോയെന്ന് ആരോപിച്ച് മാരുതി ഭാര്യയെ വഴക്കു പറഞ്ഞു. എന്നിട്ടും ദേഷ്യം അടങ്ങാത്ത ഇയാൾ ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ഇവരുടെ കുട്ടികളുടെ നിലവിളികേട്ട് അയൽക്കാർ സ്ഥലത്തെത്തുകയും ​ഗുരുതരമായി പരിക്കേറ്റ പല്ലവിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

Read more topics: HUSBAND, ATTACK ,WIFE, MUMBAI
English summary
HUSBAND ATTACK WIFE MUMBAI
topbanner

More News from this section

Subscribe by Email