Sunday April 5th, 2020 - 2:15:am
topbanner

എച്ച്‌ഐവി ബാധിതയായ യുവതിയെ ട്രെയിനിനുള്ളില്‍ കൂട്ട ബലാത്സംഗത്തിനിരയാക്കി

Anusha unni
എച്ച്‌ഐവി ബാധിതയായ യുവതിയെ ട്രെയിനിനുള്ളില്‍ കൂട്ട ബലാത്സംഗത്തിനിരയാക്കി

പട്ന: എച്ച്‌ഐവി ബാധിതയായ യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് ട്രെയിനിനുള്ളില്‍ കൂട്ട ബലാത്സംഗത്തിനിരയാക്കി. ബീഹാറിലെ ഗയയിലെ ആന്റി റെട്രോ വൈറല്‍ തെറാപ്പി സെന്ററില്‍ എയ്ഡ്‌സ് രോഗത്തിന് ചികിത്സ തേടുന്ന പെണ്‍കുട്ടി മരുന്നുകള്‍ വാങ്ങി വീട്ടിലേക്ക് പോകവെയാണ് ആക്രമണമുണ്ടായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഭവവുമായി ബന്ധപ്പെട്ട് ബീഹാര്‍ സ്വദേശികളായ ബീരേന്ദ്ര പ്രകാശ് സിങ്, ദീപക് സിങ് എന്നിവരെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. പട്‌ന-ഭഭുവാ ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് 22കാരിയായ പെണ്‍കുട്ടി കൂട്ടബലാംത്സഗത്തിനിരയായത്. അവസാന സ്റ്റേഷന്‍ എത്തുന്നതിന് മുന്‍പ് കമ്പാര്‍ട്ടുമെന്റില്‍ ആളുകള്‍ ഒഴിഞ്ഞതോടെയാണ് പ്രതികള്‍ കൃത്യം നടത്തിയത്.

ട്രെയിന്‍ സര്‍വീസ് അവസാനിച്ചിട്ടും ഒരു വാതിലും ജനലും അടഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയിലാണ് ഒരാള്‍ യുവതിയെ ബലാത്സംഗം ചെയ്യുന്നതും മറ്റൊരാള്‍ അത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്നതും കണ്ടത്. ഉടന്‍ തന്നെ പോലീസ് പ്രതികളെ പിടികൂടുകയും, പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Read more topics: patna, rape
English summary
HIV patient raped in train
topbanner

More News from this section

Subscribe by Email