Friday February 21st, 2020 - 9:15:am
topbanner

ഉത്തരേന്ത്യയില്‍ കനത്ത മഴയും മണ്ണിടിച്ചിലും മരണം 80 ആയി;യമുനാ നദി കരകവിഞ്ഞതിനാല്‍ ഡല്‍ഹിയിലും ജാഗ്രത നിര്‍ദേശം

JB
 ഉത്തരേന്ത്യയില്‍ കനത്ത മഴയും മണ്ണിടിച്ചിലും മരണം 80 ആയി;യമുനാ നദി കരകവിഞ്ഞതിനാല്‍ ഡല്‍ഹിയിലും ജാഗ്രത നിര്‍ദേശം

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണം 80 കടന്നു. ഉത്തരാഖണ്ഡില്‍ 48ും ഹിമാചല്‍ പ്രദേശില്‍ 28ും പഞ്ചാബില്‍ നാലും മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യമുനാ നദി കരകവിഞ്ഞതിനാല്‍ ഡല്‍ഹിയിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഉത്തരാഖണ്ഡിലാണ് പ്രളയം കനത്ത നാശം വിതയ്ക്കുന്നത്ത്. ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനത്തില്‍ 17 പേര്‍ മരിച്ചു. മണ്ണിടിച്ചില്‍ ഉണ്ടായ മോറി തെഹ്‌സിലില്‍ നിന്നും മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു. 22 പേരെ കാണാനില്ല.

ഹിമാചല്‍പ്രദേശിലെ കുളുവില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മണാലി-കുളു ദേശീയപാത തകര്‍ന്നു. ലാഹൗല്‍-സ്പിതി ജില്ലയില്‍ കുടുങ്ങിയ വിദേശികളും മലയാളികളുമടക്കം 150 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. സര്‍സാദിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടു. പഞ്ചാബില്‍ കെട്ടിടം ഇടിഞ്ഞു വീണ് മൂന്ന് പേര്‍ മരിച്ചു.പശ്ചിമബംഗാള്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.

ഡല്‍ഹിയില്‍ യമുനാ നദിയില്‍ ജലനിരപ്പ് 204.70 മീറ്റര്‍ ആയി. 204.50 മീറ്റര്‍ ആണ് സുരക്ഷിതമായ ജലനിരപ്പ്. ഹാത്‌നി കുണ്ട് തടയണ വഴി 8 ലക്ഷം ക്യുസെക്സ് വെള്ളം തുറന്ന് വിട്ടു. സമീപ പ്രദേശങ്ങളില്‍ ഉള്ളവരെ ഒഴിപ്പിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി.

Read more topics: HEAVY RAIN, IN NORTH INDIA, 80 DIED,
English summary
HEAVY RAIN IN NORTH INDIA 80 DIED
topbanner

More News from this section

Subscribe by Email