Friday September 20th, 2019 - 3:37:pm
topbanner
Breaking News
jeevanam

ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ വീണ്ടും ആക്രണം

Raji Mejo
 ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ വീണ്ടും ആക്രണം

ലണ്ടന്‍: ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രണം. തായ്വാന്‍, നോര്‍വേ ടാങ്കറുകള്‍ക്ക് നേരെയാണു ആക്രമണമുണ്ടായത്. അമേരിക്കയും ബ്രിട്ടനും ആക്രമണം സ്ഥിരീകരിച്ചു. രണ്ടു കപ്പലുകളില്‍ നിന്നു സഹായം അഭ്യര്‍ഥിച്ചുള്ള സന്ദേശങ്ങള്‍ തങ്ങള്‍ക്കു ലഭിച്ചെന്ന് യു.എസ് ഫിഫ്ത് ഫ്‌ലീറ്റ് അറിയിയിച്ചിട്ടുണ്ട്.

യു.എസിന്റെ മധ്യ പൗരസ്ത്യ ദേശത്തെ നാവിക സേനയുടെ കപ്പലുകളിലേക്കാണ് സന്ദേശം വന്നത്. പ്രാദേശിക സമയം രാവിലെ 6.12നും ഏഴിനുമായിരുന്നു സന്ദേശം. മേഖലയില്‍ യുഎസ് നാവികസേനയുടെ കപ്പലുകളുണ്ട്. ഉടന്‍ സഹായമെത്തിക്കുമെന്നും അറിയിച്ചു.

കൊക്കുവ കറേജ്യസ് എമ്മ കപ്പലിലുണ്ടായിരുന്ന 21 പേര്‍ കപ്പല്‍ ഉപേക്ഷിച്ച് ലൈഫ് ബോട്ടില്‍ രക്ഷപ്പെട്ടു. സമീപമുണ്ടായിരുന്ന കോസ്റ്റല്‍ എയ്‌സ് എന്ന കപ്പലാണ് സഹായവുമായെത്തിയത്. കപ്പലിലെ ഒരാള്‍ക്ക് ചെറിയ പരുക്കുണ്ടെന്നും കപ്പല്‍ ഉടമകളായ ബിഎസ്എം ഷിപ് മാനേജ്‌മെന്റ് പ്രതിനിധി അറിയിച്ചു. കപ്പല്‍ മുങ്ങാനുള്ള സാധ്യതയില്ല. ടാങ്കറുകളിലുള്ള മെഥനോള്‍ സുരക്ഷിതമാണ്. ഫുജൈറയില്‍ നിന്ന് 70 നോട്ടിക്കല്‍ മൈലും ഇറാനില്‍ നിന്ന് 14 നോട്ടിക്കല്‍ മൈലും അകലെയായിരുന്നു കപ്പല്‍.

തായ്വാന്റെ ദേശീയ എണ്ണ കോര്‍പറേഷനായ സിപിസി കോര്‍പിന്റെ എണ്ണ ടാങ്കറിനു നേരെയാണ് മറ്റൊരു ആക്രമണം. ഫ്രണ്ട് ഓള്‍ട്ടെയര്‍ എന്ന കപ്പലില്‍ 75,000 ടണ്‍ നാഫ്തയാണ് ഉണ്ടായിരുന്നത്. കപ്പലിലെ അംഗങ്ങളെയെല്ലാം രക്ഷപ്പെടുത്തി. ടോര്‍പിഡോ ആക്രമണമാണു നടത്തതെന്നാണു സൂചന. യുഎഇയിലെ റുവൈസില്‍ നിന്ന് മടങ്ങുകയായിരുന്നു കപ്പല്‍.

കഴിഞ്ഞ മാസം യുഎഇയിലെ ഫുജൈറ തീരത്ത് എണ്ണക്കപ്പലുകള്‍ക്കു നേരെ ആക്രമണമുണ്ടായിരുന്നു. അമേരിക്കയിലേക്കുള്ള എണ്ണ നിറയ്ക്കാന്‍ പുറപ്പെട്ട രണ്ടു സൗദി എണ്ണക്കപ്പലുകളും നോര്‍വേ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുള്ള കപ്പലുകളുമാണ് ഒമാന്‍ ഉള്‍ക്കടലില്‍ ആക്രമിക്കപ്പെട്ടത്. സൗദി എണ്ണക്കപ്പലുകളായ അല്‍ മര്‍സൂഖ്, അംജദ് എന്നിവയും നോര്‍വിജിയന്‍ കപ്പല്‍ ആന്‍ഡ്രിയ വിക്ടറി, യുഎഇ പതാകയുള്ള അല്‍ മൈക്കല്‍ എന്നിവയുമായിരുന്നു അവ. കപ്പലുകളില്‍ അഞ്ചു മുതല്‍ പത്തടി വരെയുള്ള വിള്ളലുകള്‍ സംഭവിച്ചിരുന്നു.

 

 

 

Viral News

English summary
Again in the Gulf of Oman go down again on oil ships
topbanner

More News from this section

Subscribe by Email