Monday February 17th, 2020 - 8:56:am
topbanner

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്ക് വിറ്റ മുത്തശ്ശി അറസ്റ്റില്‍

Anusha unni
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്ക് വിറ്റ മുത്തശ്ശി അറസ്റ്റില്‍

ചെന്നൈ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്ക് വിറ്റ മുത്തശ്ശി അറസ്റ്റില്‍. കൂലിത്തൊഴിലാളിയായ പിതാവിന്റെയും മനോദൗര്‍ബല്യമുള്ള മാതാവിന്റെയും അറിവില്ലാതെ പതിമൂന്നും പതിനാലും വയസ്സുള്ള പേരക്കുട്ടികളെയാണ് മുത്തശ്ശി വിജയലക്ഷ്മി വിറ്റത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സാമ്പത്തിക പ്രയാസം നേരിട്ടതിനെ തുടര്‍ന്നാണു കുട്ടികളെ വിറ്റതെന്നു വിജയലക്ഷ്മി മൊഴി നല്‍കിയതായി അന്വേഷണ സംഘം പറഞ്ഞു.
തിരുപ്പൂരിലെ സ്വകാര്യ ഫാക്ടറിയില്‍ നിന്നു മോചിപ്പിച്ചു ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ക്കു കൈമാറി. ബാലവേല നിരോധന നിയമപ്രകാരം വിജയലക്ഷ്മിക്കും ഇടനിലക്കാര്‍ക്കും എതിരെ കേസെടുത്തു.

കഴിഞ്ഞ നവംബര്‍ 20ന് ആണു കുട്ടികളെ കാണാതായത്. ഇടനിലക്കാരന്‍ മുഖേന ഓരോ കുട്ടിക്കും 10,000 രൂപവീതം വാങ്ങിയാണു വില്‍പന നടത്തിയത്. ഇതിനിടെ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണു സംഭവം പുറത്തായതെന്ന് തിരുവാരൂര്‍ എസ്പി എം ദുരൈ പറഞ്ഞു.

 

Read more topics: chennai,arrested
English summary
Grandmother arrested for selling teenage girls
topbanner

More News from this section

Subscribe by Email