Friday September 20th, 2019 - 4:17:pm
topbanner
Breaking News
jeevanam

മദ്രസകളില്‍ ഗോഡ്‌സെയെയോ പ്രജ്ഞാസിംഗിനെയോ പോലുള്ളവരെ വളര്‍ത്തുന്നില്ല ; ഭീകരവാദക്കുറ്റം ചുമത്തിയവര്‍ക്ക് ബഹുമതി നല്‍കില്ലെന്നും തീരുമാനിക്കണം:അസംഖാന്‍

Raji Mejo
 മദ്രസകളില്‍ ഗോഡ്‌സെയെയോ പ്രജ്ഞാസിംഗിനെയോ പോലുള്ളവരെ വളര്‍ത്തുന്നില്ല ; ഭീകരവാദക്കുറ്റം ചുമത്തിയവര്‍ക്ക് ബഹുമതി നല്‍കില്ലെന്നും തീരുമാനിക്കണം:അസംഖാന്‍

ന്യൂഡല്‍ഹി: മദ്രസകളില്‍ ഗോഡ്‌സെയെയോ പ്രജ്ഞാസിംഗ് ഠാക്കൂറിനെയോ വളര്‍ത്തുന്നില്ലെന്നു സമാജ്വാദി പാര്‍ട്ടി എംപി അസംഖാന്‍. രാജ്യത്തെ മദ്രസകളെ ആധുനികവത്കരിക്കുമെന്നും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുമെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നാഥൂറാം ഗോഡ്‌സെയുടെ സ്വഭാവമുള്ളവരെയോ, പ്രജ്ഞാസിംഗ് ഠാക്കൂറിന്റെ വ്യക്തിത്വമുള്ളവരെയോ മദ്രസകളില്‍ പോറ്റി വളര്‍ത്താറില്ല. നാഥുറാം ഗോഡ്‌സെയുടെ ചിന്തകള്‍ പ്രചരിപ്പിക്കുന്നവരെ ജനാധിപത്യത്തിന്റെ ശത്രുക്കളായി പ്രഖ്യാപിക്കുകയാണ് ആദ്യം വേണ്ടത്. ഭീകരവാദ ക്കുറ്റം ചുമത്തിയവര്‍ക്ക് ബഹുമതി നല്‍കില്ലെന്നും തീരുമാനിക്കണം- അസംഖാന്‍ പറഞ്ഞു. മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയായ പ്രജ്ഞാസിംഗ് ഠാക്കൂറിനെ സൂചിപ്പിച്ചായിരുന്നു അസംഖാന്റെ പ്രതികരണം.

മദ്രസകള്‍ മതപഠനകേന്ദ്രങ്ങളാണ്. ഇതേ മദ്രസകളിലാണ് ഹിന്ദിയും ഇംഗ്ലീഷും കണക്കും പഠിപ്പിക്കുന്നത്. മദ്രസകളുടെ നിലവാരം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കില്‍ നല്ല കെട്ടിടങ്ങള്‍ നിര്‍മിക്കുക, ഫര്‍ണിച്ചറുകള്‍ ലഭ്യമാക്കുക, ഉച്ചഭക്ഷണം ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അസംഖാന്‍ പറഞ്ഞു.

മദ്രസപഠനത്തെ രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ മുഖ്യധാരയിലേക്കു കൊണ്ടുവരാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

 

Viral News

English summary
Do not raise Godse or Pragya Singh in madrassas and should not be awarded with terror charges: Azam
topbanner

More News from this section

Subscribe by Email