Tuesday February 18th, 2020 - 4:01:pm
topbanner

ഉത്തരേന്ത്യയിലെ പ്രളയക്കെടുതി; മരണം 80 കടന്നു

Raji Mejo
ഉത്തരേന്ത്യയിലെ പ്രളയക്കെടുതി; മരണം 80 കടന്നു

ഹരിദ്വാര്‍: ഉത്തരേന്ത്യയില്‍ തുടരുന്ന പ്രളയക്കെടുതിയില്‍ മരണം 80 കടന്നു. ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും മഴ പല ഇടങ്ങളിലും തുടരുകയാണ്. ഉത്തരാഖണ്ഡില്‍ ഗംഗ, അളകനന്ദ, മന്ദാകിനി നദികള്‍ കരകവിഞ്ഞത് ജനജീവിതത്തെ ബാധിച്ചു.ഇന്നലെ മാത്രം 12 പേരാണ് മഴക്കെടുതിയില്‍ സംസ്ഥാനത്ത്മരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രളയക്കെടുതി നേരിടാന്‍ അടിയന്തര സഹായം ഉത്തരാഖണ്ഡ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹിമാചലില്‍ മഴ റോഡ് ഗതാഗതത്തെ താറുമാറാക്കി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ പലയിടങ്ങളിലും കുടുങ്ങി കിടക്കുകയാണ്. മണ്ണിടിച്ചില്‍ കാരണം ഗതാഗതം തടസ്സപ്പെട്ട ഇടങ്ങളില്‍ താല്‍ക്കാലിക റോഡ് നിര്‍മ്മിച്ചാണ് ആളുകളെ പുറത്ത് എത്തിക്കുന്നത്. ഇന്നലെ സിസുവില്‍ കുടുങ്ങി പോയ മലയാളികളുടെ സംഘം സുരക്ഷിതരായ മണാലിയില്‍ എത്തി.

570 കോടി രൂപ നഷ്ടമാണ് ഹിമാചല്‍ പ്രദേശില്‍ മാത്രം ഈ മഴക്കെടുതിയില്‍ ഉണ്ടായത്. പഞ്ചാബിലും ജാഗ്രത നിര്‍ദ്ദേശം തുടരുകയാണ്. അവിടെ 250 ഗ്രാമങ്ങളില്‍ വെള്ളംകയറി. പ്രളയം നേരിടാന്‍ നൂറു കോടി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. യമുനയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഹരിയാന ,ദില്ലി സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളും മഴക്കെടുതി നേരിടുകയാണ്

 

Read more topics: Flooding , North India
English summary
Flooding in North India; The death toll has reached 80
topbanner

More News from this section

Subscribe by Email